
കൃഷി പന്തൽ വീണു നശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം.

അയിലൂർ കാറ്റിലും മഴയിലും പാവൽ കൃഷി പന്തൽ വീണു നശിച്ചു. അയിലൂർ കൃഷി ഭവൻ പരിധിയിലെ പേരോട് കണ്ടൻകുളങ്ങരയിലെ കെ എം .സുന്ദരന്റെ ഒരേക്കർ വരുന്ന പാവൽ പന്തലാണ് നശിച്ചത്. വിളവെടുപ്പ് ആരംഭിച്ച് രണ്ടാഴ്ച്ചയായ പന്തലാണ് നശിച്ചത്. രണ്ടാഴ്ച്ചകൊണ്ട് ഒന്നര ടണ്ണിലേറെ പാവൽ വി എഫ് പി സി കെ പാളിയമംഗലം മുഖേന വിപണനം നടത്തിയിരുന്നു . വിളവെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതും നിറയെ കായ്കളുള്ളതും ആഗസ്റ്റ് അവസാനം വരെ വിളവെടുക്കേണ്ടാതുമായ പന്തലാണ് വീണ് നശിച്ചത്. അത്യുല്പാദനശേഷിയുള്ള മായ ഇനത്തിൽപെട്ട പാവലാണ് കൃഷിയിറക്കിയത്. 40000 രൂപ പാട്ടത്തിനെടുത്ത് വേനലിൽ വെള്ളം നനച്ച് ഏറെ പ്രതീക്ഷയോടെ വളർത്തിയ പാവൽ കൃഷി പന്തലാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും തകർന്നു വീണത്. മുളയും കമ്പിയും കൊണ്ടുണ്ടാക്കിയ പന്തലിനും വിത്തിനും വളപ്രയോഗത്തിനും പണിക്കൂലിയിനത്തിലുമായി രണ്ടു ലക്ഷത്തിലേറെ രൂപ ഇതുവരെ ചിലവാക്കിയിട്ടുണ്ടെന്നും സുന്ദരൻ പറഞ്ഞു. വിളവെടുപ്പ് ആരംഭിച്ചപ്പോൾ 40 രൂപയും ഇക്കഴിഞ്ഞ ദിവസം കിലോക്ക് 30 രൂപ നിരക്കിലുമാണ് വി എഫ് പി സി കെ യിലൂടെ വിറ്റഴിച്ചതെന്നും നല്ല വില ലഭിക്കുന്ന സമയത്തു വന്ന ഇ നഷ്ടം താങ്ങാൻ കഴിയാത്തതാണെന്നും കർഷകൻപറഞ്ഞു. യൂണിയൻ ബാങ്ക് അയിലൂർ ശാഖയിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പയും സ്വകാര്യ വായ്പയും വാങ്ങിയുമാണ് കൃഷിയിറക്കിയതെന്നും സുന്ദരൻ പറഞ്ഞു. അയിലൂർ കൃഷി ഭവൻ കൃഷി അസിസ്റ്റന്റ്.സി സന്തോഷ്, വി എഫ് പി സി കെ ഫീൽഡ് ഓഫീസർ ബവിത, രമ, ദീപിക, ആത്മ ഫീൽഡ് അസിസ്റ്റന്റ് സുനിത എന്നിവരുടെ നേതൃത്വത്തിൽ നാശനഷ്ടം വിലയിരുത്തി. വിള ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ വിള ഇൻഷുറൻസ് ആനുകൂല്യത്തിനും പ്രകൃതിക്ഷോഭ വിള നാശത്തിനുമുള്ള ആനുകൂല്യത്തിനും ശുപാർശ ചെയ്യുമെന്ന് കൃഷി അസിസ്റ്റന്റ്.സി .സന്തോഷ് പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q

