
2023ലെ ഏറ്റവും മികച്ച സീനിയർ വനിതാ ഫുട്ബോളറായി കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ അവാർഡ് നേടി അഞ്ചുമൂർത്തി മംഗലം സ്വദേശിനി രേഷ്മ ചന്ദ്രൻ
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിൽ അഞ്ചുമൂർത്തി മംഗലം സ്വദേശിനി 2023ലെ ഏറ്റവും മികച്ച സീനിയർ വനിതാ ഫുട്ബോളറായി കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ അവാർഡു ലഭിച്ച കായികതാരം. രേഷ്മ ചന്ദ്രൻ കർഷക തൊഴിലാളികളായ ചന്ദ്രൻ്റേയും കല്ലുവിൻ്റെയും മൂത്തമകൾ. ഇല്ലായ്മകളോടു പടവെട്ടിയാണ് ഈ മിടുക്കി ഉയരങ്ങൾ കീഴടക്കുന്നത്. ഇന്ന് കേരളാ സ്‌റ്റേറ്റ് ടീമിനും, ഗോകുലം ടീമിനും വേണ്ടി ജേഴ്സി അണിയുന്നുണ്ട് രേഷ്മ. 15 വയസ്സു മുതൽ നിരവധി ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് . തൃശൂർ സെൻ്റ് അലോഷ്യസ് കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ രേഷ്മ ഇന്ന് നല്ലൊരു ജോലിക്കായുള്ള കാത്തിരിപ്പിലാണ്. തൻ്റെ ഫുട്ബോൾ കരിയർ ഒപ്പം കൊണ്ടു പോകാൻ കഴിയുന്ന ഒരു ജോലിയാണ് രേഷ്മ തേടുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q

