
നായ കുറുകെ ചാടി അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
മുതലമട നായ കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു. ചുള്ളിയാർ ഡാമിനടത്തു താമസിക്കുന്ന ജൈലാവുദ്ദീൻ (63) ആണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കാമ്പ്രത്ത് പഴയപാത റോഡിൽ വച്ചായിരുന്നു അപകടം. യാത്രക്കാരെ കയറ്റാനായി മുതലമട ഗവ. ആശുപ്രതി ഭാഗത്തു നിന്നു പഴയ പാതയിലൂടെ കാമ്പ്രത്ത് ചള്ള ഭാഗത്തേക്കു പോകുകയായിരുന്ന ജൈലാവുദ്ദീൻ ഓടിച്ച ഓട്ടോറിക്ഷയ്ക്കു കുറുകെ അപ്രതീക്ഷിതമായി നായ ചാടിയതാണ് അപകട കാരണം.വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. പാലക്കാട്ടെ സ്വകാര്യ ആശുപ്രതി യിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണു മരിച്ചത്. മൃതദേഹം ആനമാറി പള്ളി കബർസ്ഥാനിൽ സംസ്കരിക്കും. ഭാര്യ: സുഹ്റ, മക്കൾ: ഷാജഹാൻ, സജീന. മരു മക്കൾ: സജ്ന, കബീർ.
പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BnslVn1ufOlJefmbZaLAg0

