കർഷകദിനം ആചരിച്ചു കിഴക്കഞ്ചേരി: പാലക്കാട് : കേരള കർഷക ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല കർഷക ദിനാചരണം കിഴക്കഞ്ചേരി ഇളവംപാടത്തു വെച്ച് സംഘടിപ്പിച്ചു.

Share this News

കർഷകദിനം ആചരിച്ചു കിഴക്കഞ്ചേരി: പാലക്കാട് : കേരള കർഷക ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല കർഷക ദിനാചരണം കിഴക്കഞ്ചേരി ഇളവംപാടത്തു വെച്ച് സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഉദ്ഘാടനം കർഷക ഫെഡറേഷൻ സംസ്ഥാന രക്ഷാധികാരി വി.സുകുമാരൻ മാസ്റ്റർ നിർവഹിച്ചു. ഉദ്ഘാടനപ്രസംഗത്തിൽ കർഷകർ നേരിടുന്ന ജീവൽ പ്രശ്നങ്ങളിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും , കാർഷിക പ്രശ്നങ്ങളിൽ പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിൽ കർഷകർ അനുഭവിക്കുന്ന ഗുരുതരമായ പ്രയാസങ്ങൾക്ക് പരിഹാരമെന്ന നിലയിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുകയോ , മുഴുവൻ പലിശകളും ഒഴിവാക്കുകയോ ചെയ്യണമെന്നും, കാട്ടുപന്നി ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനായി സർക്കാർ ഈയിടെ പുറപ്പെടുവിച്ച ഉത്തരവിലെ അപാകതകൾ ഒഴിവാക്കി കാർഷികരംഗത്തെ നശിപ്പിക്കുന്ന കാട്ടുപന്നികളെ നേരിട്ട് വെടിവെച്ച് കൊല്ലാനുള്ള അനുവാദം കർഷകർക്ക് നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ വിവിധ കാർഷിക രംഗങ്ങളിൽ മികവ് തെളിയിച്ച മാതൃകാ കർഷകരെ ആദരിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി K.അരവിന്ദാക്ഷൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. C.M.P ജില്ലാ സെക്രട്ടറി P.കലാധരൻ, പി.കെ.ഭക്തൻ, N.ഹനീഫ, T.P.ഗംഗാധരൻ , P.T.ബാബു, വള്ളിക്കുട്ടിരാജൻ, ശാന്ത എന്നിവർ സംസാരിച്ചു. ചടങ്ങിന് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് S.അനിൽകുമാർ സ്വാഗതവും ,V.C.ജോർജ് നന്ദിയും പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പച്ചക്കറി വിത്തുകളും, പ്രതിരോധ ഹോമിയോ മരുന്നുകളും വിതരണം ചെയ്തു.

(കർഷക ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേത്രത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണ ജില്ലാതല ഉദ്ഘാടനം ഫെഡറേഷൻ സംസ്ഥാന രക്ഷാധികാരി V.സുകുമാരൻ മാസ്റ്റർ നിർവഹിച്ചു.

കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി കർഷക ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പ പരിപാടിയിൽ മാതൃകാ കർഷകരെ ഫെഡറേഷൻ സംസ്ഥാന രക്ഷാധികാരി V.സുകുമാരൻ മാസ്റ്റർ ആദരിച്ചു.


Share this News
error: Content is protected !!