
ആലത്തൂർ എരിമയൂർ ഗവ.എച്ച്.എസ്.എസിന്റെ 125-ാം വാർഷികാഘോഷം കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എരിമയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാരൻ അധ്യക്ഷനായി. വിദ്യാലയത്തിന് സൗജന്യമായി സ്ഥലം നൽകിയ കുടുംബാഗം വി.ജെ. പ്രകാശൻ, ദീർഘകാലം പി.ടി.എ. പ്രസിഡന്റും എസ്.എം.സി. ചെയർമാനുമായിരുന്ന സി.എസ്. സുലൈമാൻ എന്നിവരെ ആദരിച്ചു. ആലത്തൂർ എ.ഇ.ഒ. പി. ജയന്തി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, പ്രിൻസിപ്പൽ ലിസി പി. ജോസഫ്, പ്രധാനധ്യാപിക സി. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.വി. കുട്ടികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. അൻഷിഫ്, ഗ്രാമപഞ്ചായത്തംഗം കെ. സുരേഷ്, പി.ടി.എ. പ്രസിഡന്റ് സി. വേണു, എസ്.എം.സി. ചെയർമാൻ കെ. കലാധരൻ, എം.പി.ടി.എ. പ്രസിഡന്റ് പി.വൈ. ഷീജ സംസാരിച്ചു. ഘോഷയാത്ര എരിമയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാരൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കലാ സായാഹ്നം, 125 വനിതകൾ അണിനിരന്ന
മെഗാ തിരുവാതിര, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, രാമശ്ശേരി രാമൻകുട്ടി നയിച്ച നാട്ടരങ്ങ് എന്നിവ ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM

