
വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണത്തോടനുബന്ധിച്ച് മന്ദമൈതാനിയിൽ രാവിലെ പുഷ്പാർച്ചനയും . വൈകുന്നേരം ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണവും ,
ഫലസ്തീൻ മനുഷ്യാവകാശ സദസ്സും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി prof. കെ.എ തുളസി ഉദ്ഘാടനം നിർവഹിച്ചു. വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെകളം അധ്യക്ഷത വഹിച്ചു .തുടർന്ന് മുൻ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി .അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.
പാലസ്തീനെതിരെ യുദ്ധ നീതി പാലിക്കാതെ സംഹാര താണ്ഡവമാടുകയാണ് ഇസ്രയേൽ . ഐക്യരാഷ്ട്ര സഭയിൽ വെടിനിർത്തൽ പ്രമേയം വന്നപ്പോൾ ഇന്ത്യാ മൗനം പാലിക്കുന്നത് നരേന്ദ്ര മോദി പാലസ്തീൻ കൂട്ടകുരുതിക്ക് ഇസ്രായേലിന് പിന്തുണ കൊടുക്കുന്നത് കൊണ്ടാണ് എന്നും ഇന്ത്യയുടെ പാരമ്പര്യം സമാധാനത്തിന്റെയും സഹോദര്യത്തിന്റെയുമാണ് ആ പരമ്പര്യം നിലനിർത്തിയവരായിരുന്നു യാസിർ അറാഫത്തും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും. പൊരുതുന്ന പാലസ്തീനൊപ്പം
ഇന്ത്യ നില കൊള്ളുകയെന്നതാണ് കോൺഗ്രസ് നിലപാട് എന്നും മുഖ്യപ്രഭാഷണത്തിൽ കെ സി അഭിലാഷ് പറഞ്ഞു.
യോഗത്തിൽ അഡ്വക്കേറ്റ് എം ദിലീപ്, കെ മോഹൻദാസ്, റെജി കെ മാത്യു, എം എസ് അബ്ദുൽ ഗുദുസ്, ശ്രീനാഥ് വെട്ടത്ത്, ടി രാധാകൃഷ്ണൻ, സൗമ്യ ഉണ്ണി എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM
