
വടക്കഞ്ചേരി അണക്കപ്പാറയിൽ വീട്ടുക്കാരില്ലാത്ത സമയത്ത് മോഷണം; സ്വർണ്ണവും പണവും കവർന്നു
വടക്കഞ്ചേരി അണക്കപ്പാറയിൽ പൂട്ടിയിട്ട വീടുക്കളിൽ മോഷണം നടത്തി രണ്ടര പവൻ സ്വർണ്ണവും 6000 രൂപയും കവർന്നു. അണക്കപ്പാറ ദേശീയപാതയ്ക്ക് സമീപം സുരേഷ്കുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ഇയാളുടെ സഹോദരൻ ദേവദാസിൻ്റെ വീടിലും മോഷണശ്രമം നടന്നിട്ടുണ്ട്.ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. മുൻവശത്തെ വാതിലുകൾ തകർത്താണ് മോഷണം നടന്നിരിക്കുന്നത്.
വിദേശത്ത് ജോലിയുള്ള സുരേഷ് കുമാറിൻ്റെ ഭാര്യയും കുട്ടിയും സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.
ദേവദാസിൻ്റെ വീട്ടിലും മോഷണശ്രമം നടന്നിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവം അറിഞ്ഞ വടക്കഞ്ചേരി സിഐ കെ പി ബെന്നി, എസ് ഐ മാരായ ജിഷ് മോൻ വർഗീസ്, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പാലക്കാടുനിന്ന് ലൂസി എന്ന പോലീസ് നായയും വിരൽ അടയാള വിദഗ്ധരും സംഭവ സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. പോലീസ് നായ സംഭവസ്ഥലത്തു നിന്നും മണം പിടിച്ച് കുത്തി തുറന്ന വീടുകളുടെ സമീപത്തു കൂടി ദേശീയപാതയിൽ കയറി നിൽക്കുകയാണ് ഉണ്ടായത്.





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

