
വ്യത്യസ്തയിനത്തിൽപ്പെട്ട സ്വദേശിയും വിദേശിയുമായ മുപ്പതിലധികം പൂക്കളുടെ ശേഖരമൊരുക്കി മലമ്പുഴ ഉദ്യാനം പുഷ്പമേളയ്ക്കായി ഒരുങ്ങി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജലസേചനവകുപ്പും നടത്തുന്ന മേളയായ ‘പൂക്കാലം ഫ്ളവർഷോ 24’ ചൊവ്വാഴ്ച തുടങ്ങും.
വൈകീട്ട് നാലിന് എ. പ്രഭാകരൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയാകും. വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാകും.
പാലക്കാടിന്റെ തനതുവിഭവങ്ങളും ഗോത്രവിഭവങ്ങളും ഉൾപ്പെടുത്തിയള്ള ഫുഡ് സ്റ്റാളുകൾ, സന്ദർശകർക്കു ഗാനാലാപനത്തിനായി പാട്ടുപുര, കലാപരിപാടികൾ എന്നിവയും പുഷ്പമേളയുടെ ഭാഗമായുണ്ടാകും.
മലമ്പുഴ ആശ്രമം സ്കൂൾ, മലമ്പുഴ ലീഡ് കോളേജ്, മുണ്ടൂർ യുവക്ഷേത്ര കോളേജ്, ചിറ്റൂർ ഗവ. കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ വരച്ച ചുമർച്ചിത്രങ്ങളും ഉദ്യാനത്തിനു മാറ്റുകൂട്ടും.
മേള 28-ന് സമാപിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
