വടക്കഞ്ചേരി ചുവട്ടുപാടം, അണക്കപ്പാറ മേഖലകളിൽ രാത്രിയിൽ വാടകക്ക് എടുത്ത കാറുകളിൽ എത്തി ആളില്ലാത്തവീടുകൾ കുത്തി തുറന്നു പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിലെ മുഖ്യ പ്രതികളായ കുപ്രസിദ്ധ മോഷ്ടാവ് സൈനുദ്ധീൻ തേഞ്ഞിപ്പാലം മലപ്പുറം,മുസ്തക്ക് മലപ്പുറം എന്നിവരെയാണു വടക്കഞ്ചേരി പോലിസ് അറസ്റ് ചെയ്തത്. കേരളത്തിലുടനീളം 60 ഓളം മോഷണ കേസുകളിൽ പ്രതിയായ സൈനുദ്ധീൻ താൻ ഗൾഫിൽ ജോലിയാണെന്നും മറ്റുമാണ് പോലീസിനെയും നാട്ടുകാരെയും മറ്റും പറഞ്ഞു തെറ്റുധരിപ്പിച്ചിരിക്കുന്നത്. മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് ബന്ധുക്കളുടെയും മറ്റും പേരിൽ വീടുകളും സ്ഥലങ്ങളും വാങ്ങി കൂട്ടുകയും ആഡംബര ജീവിതം നയിക്കുകയുമാണ് രീതി.മിക്ക കളവുകേസിലും രണ്ടാം പ്രതിയായ മുസ്തക്കും കൂട്ടുപ്രതിയാണ്. ഇ കേസിൽ നേരത്തെ മൂന്നാം പ്രതിയായ മുഹമ്മദ് സിനാനെ പോലിസ് പിടികൂടിയിരുന്നു. അതിൽ നിന്നാണ് മറ്റു പ്രതികളെ കുറിച്ചും പോലീസിന് അറിവായത് .നൂറോളം cctv ദൃശ്യങ്ങൾ പോലിസ് കേസിന്റെ അവ്യത്തിനായി പോലിസ് പരിശോധിച്ചു .പാലക്കാട് SP. R അനന്ദിന്റ നിർദ്ദേശപ്രകാരം വടക്കഞ്ചേരി ഇൻസ്‌പെക്ടർ ബെന്നി, SI ജീഷ്മോൻ വർഗീസ്, GSI സന്തോഷ് ASI ദേവദാസ്,SCPO പ്രതീഷ്, CPO ബാബു,ക്രൈം സ്‌ക്വാഡ് അംഗങ്ങൾ ആയ കൃഷ്ണ ദാസ്, ബ്ലസൻ ജോസ്, സൂരജ് ബാബു, ദിലീപ്, റിനു മോഹൻ,വിനു, എന്നിവരാണ് കേസ് അന്വേഷിച്ചത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq