Share this News

തരൂർ ഗ്രാമ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി പി. പി സുമോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി ടീച്ചർ അധ്യക്ഷയായി. കേര കർഷകർക്ക് തെങ്ങ് കയറ്റ യന്ത്രങ്ങൾ ചടങ്ങിൽ എംഎല്‍എ വിതരണം ചെയ്തു. ആലത്തൂർ ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ മേരി വിജയ, സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളായ ചെന്താമരാക്ഷൻ, രാജശ്രീ, ജിഷ, കേരഗ്രാമം എക്സിക്യൂട്ടീവ് അംഗങ്ങളായ എം. എ അനിൽകുമാർ, കെ എ അബ്ദുൾ സലീം വിജയൻ മാഷ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ റാണി ഉണ്ണിത്താൻ സ്വാഗതവും കേരഗ്രാമം സൊസൈറ്റി സെക്രട്ടറി എം. എം. എ ബക്കർ നന്ദിയും പറഞ്ഞു.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/CmDWWX45r4DCeFGjnLfbAH





Share this News