അയിലൂർ കൃഷിഭവൻ പരിധിയിലെ പഴുത്ത് തുടങ്ങാൻ ശേഷിക്കുന്ന നെല്‍പ്പാടങ്ങളില്‍ ചാഴിശല്യം രൂക്ഷമായി. ഭാഗികമായി പഴുത്തു തുടങ്ങിയ നെല്‍പ്പാടങ്ങളിലെ ശേഷിക്കുന്ന നെല്‍ക്കതിരുകളിലാണ് ചാഴിശല്യം കാണപ്പെടുന്നത്.
ഒറവഞ്ചിറ പാടശേഖരസമിതിയിലെ ബഹുഭൂരിപക്ഷം നെല്‍പ്പാടങ്ങളിലും ചാഴിശല്യം രൂക്ഷമായതിനെ തുടർന്ന് മരുന്നുതളി നടത്തി. രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞാല്‍ കൊയ്തെടുക്കാൻ പാകമായ നെല്‍പ്പാടങ്ങളിലാണ് വ്യാപകമായി ചാഴി കാണപ്പെട്ടത്. നെല്‍ക്കതിരുകളിലെ പാലുറക്കാത്ത നെന്മണികളിലെ ജലാംശം ഊറ്റിക്കുടിച്ച് പതിരാക്കുകയാണ് ചാഴികള്‍ ചെയ്യുന്നത്.
സമീപത്തെ മറ്റു നെല്‍പ്പാടങ്ങളില്‍ നെല്ല് പൂർണമായും പഴുത്തു തുടങ്ങിയതോടെയാണ് ഭാഗികമായി പഴുക്കാനുള്ള നെല്‍പ്പാടത്ത് ചാഴികള്‍ എത്തിയതെന്ന് കർഷകനായ എം. യൂസഫ് ഒറവഞ്ചിറ പറഞ്ഞു. മൂപ്പുകുറഞ്ഞ വിത്തിനങ്ങളാണ് ഇറക്കിയിട്ടുള്ളതെങ്കിലും വെള്ളം ലഭ്യത വൈകിയതിനെ തുടർന്ന് വളമിടലും വൈകിയതാണ് കതിര് വൈകി വരാൻ കാരണമെന്ന് കർഷകർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq