ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തി

Share this News

വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി – പന്തലാംപാടം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൂട്ട ഉപവാസ സമരം നടത്തി.


മുൻ മന്ത്രി വി.സി.കബീർ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷത വഹിച്ചു.
സമരസമിതി പ്രസിഡന്റ് പി.ജെ.ജോസ്, ജനകീയവേദി ജന. കൺവീനർ ജിജോ അറയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.മോഹൻദാസ്, അമ്പിളി മോഹൻദാസ്, ജനതാദൾ ജില്ലാ പ്രസിഡന്റ് എ.എം. ഷിബു, സുരേഷ് വേലായുധൻ, ഷിബു ജോൺ, മോഹനൻ പള്ളിക്കാട്, സി.കെ.അച്ചുതൻ, സലീം തണ്ടലോട്, കെ.ശിവദാസ്, സി.സി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


സ്കൂൾ വാഹനങ്ങൾക്ക് സൗജന്യ പാസ് അനുവദിക്കുക
സ്വകാര്യ ബസുകളുടെ ടോൾ നിരക്ക് കുറയ്ക്കുക.
പ്രദേശത്തെ ചെറുകിട ചരക്കു വാഹനങ്ങളുടെ ടോൾ നിരക്ക് കുറയ്ക്കുക.
സർവ്വീസ് റോഡുകളുടെ നിർമ്മാണ ജോലികൾ പൂർത്തീകരിക്കുക.
ഇരു തുരങ്കപാതകളിലൂടെയുള്ള ഗതാഗതം സുഗമമാക്കുക.
.പന്തലാംപാടം സ്കൂളിന് മുന്നിലായി ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് സമരസമിതി ദേശീയപാത അതോറിറ്റിക്ക് നിവേദനം നൽകി.

വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ Link click ചെയ്യുക

https://chat.whatsapp.com/CmDWWX45r4DCeFGjnLfbAH


Share this News
error: Content is protected !!