രണ്ട് വയസ്സക്കാരന് ആശ്വാസമായി കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മുഹമ്മദ് ഫാരിസ്.
കൊടുങ്ങല്ലൂർ
വിദദ്ധ ഡോക്ടറുടെ സേവനം,കാര്യക്ഷമത,സർവ്വോപരി മനസാന്നിധ്യം എന്നിവ ഒത്തുചേർന്നപ്പോൾ : മതിലകം.കൂളിമുട്ടം എഫ്. എച്. സി. ക്ക് മറക്കാനാവാത്ത അനുഭവമാണ് സൃഷ്ടിക്കപ്പെട്ടത്.
ഒൻപത് ദിവസമായി വിട്ടുമാറാത്ത ജലദോഷവും മൂക്കിലെ വേദനയും മൂലം ആശുപത്രികൾ കയറിയിറങ്ങിട്ടും മരുന്നുകൾ പരീക്ഷിച്ചിട്ടും കുറവില്ലാതായപ്പോഴാണ് രണ്ട് വയസ്സുകാരനായ പ്രയാഗിനെയും കൂട്ടി മാതാപിതാക്കൾ കൂളിമുട്ടം ഗവൺന്മെൻ്റ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്.
ആശുപത്രിയിലെ ഇ. എൻ. ടി സർജനായ ഡോ. മുഹമ്മദ് ഫാരിസിന്റെ
അവസരോചിതമായ പരിശോധനയിലൂടെ കണ്ടെത്തി പുറത്തെടുത്തത് രണ്ടാഴ്ച്ചയോളം പഴക്കമുള്ള കപ്പലണ്ടി കുരു. അതുവരെ പഴുപ്പും വേദനയുമായി അസ്വാസ്ഥനായിരുന്ന പ്രയാഗ് സന്തോഷവനാമായി.വീട്ടുകാർ അറിയാതെ കുട്ടി എപ്പോഴോ സ്വയം ചെയ്ത വികൃതിയാണ് പിന്നിട് വിനയായത്.
ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ആയിരങ്ങൾ ഫീസ് ഇടാക്കി നടത്തുന്ന ഇതുപോലുള്ള സേവനങ്ങൾ ഡോ ഫാരിസ് വെല്ലുവിളിയായി ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു.
മലപ്പുറം സ്വദേശിയായ ഡോ. ഫാരിസ് നിലവിൽ എറണാകുളത്ത് നിന്ന് ദിവസേന കൂളിമുട്ടത്ത് വന്നു പോയാണ് സേവനം നടത്തുന്നത് . മതിലകത്ത് DCC തുടങ്ങിയപ്പോഴും CFLTC ആരംഭിച്ചപ്പോഴും കോവിഡ് ചികിത്സാരംഗത്ത് മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചവരിൽ ഒരാളാണ് ഫാരിസ്.അര മണിക്കൂറോളം നീണ്ട് നിന്ന പ്രവർത്തനത്തിൽ നേഴ്സിംഗ് ഓഫിസർമാരായ ബീന. ബിജിത. അറ്റൻഡർ ശിവൻ എന്നിവരും സഹായികളായി.
ഇത്തരം സേവനങ്ങൾക്ക് ഭാവിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാൻ നഷ്ണൽ ഹെൽത്ത് മിഷൻ. എൽ. എസ്. ജി. ഡി ഫണ്ട് മുടക്കാൻ തയ്യാറാണന്ന് മെഡിക്കൽ ഓഫിസർ ജിത്ത് കൃഷ്ണൻ അറിയിച്ചു.
വാർത്ത What’s app ൽ ലഭിക്കുന്നതിന് Link click ചെയ്യുക
https://chat.whatsapp.com/CmDWWX45r4DCeFGjnLfbAH