വനിതസംഘങ്ങൾ ഫണ്ട് എന്ന പേരിൽ നടത്തുന്ന ബ്ലേഡ് ഇടപാട് മൂലം വീട്ടമ്മമാർ കുരുക്കിൽ

Share this News

ആലത്തൂർ താലൂക്കിന്റെ ഉൾഗ്രാമങ്ങളിൽ വനിതസംഘങ്ങൾ ഫണ്ട് എന്ന പേരിൽ നടത്തുന്ന ബ്ലേഡ് ഇടപാട് മൂലം വീട്ടമ്മമാർ ആത്മഹത്യാ ഭീഷണിയിൽ .
മംഗലം ഡാം , വടക്കഞ്ചേരി ,ആലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഉൾഗ്രാമങ്ങളിലാണ് ഇത്തരം സംഘങ്ങൾ കൂടുതൽ . സാമ്പത്തിക സഹായത്തിൻ്റെ മറവിൽ ബ്ലേഡ് പലിശ  സംഘങ്ങളുടെ  ചൂഷണത്തിന് ഇവിടുത്തെ  കുറേ സ്ത്രീകൾ ഇരയായിട്ടുണ്ട്. ഈ സംഘങ്ങൾ , കടമെടുത്ത 100 രൂപയ്ക്ക് 12 രൂപ വരെ അമിതമായ പലിശ നിരക്കുകൾ ചുമത്തുന്നു. മാത്രമല്ല, പലിശ അടക്കുവാൻ വൈകിയാൽ ഫോണിലൂടെയും വീടുകളിൽ കയറിയും ഭീഷണിപ്പെടുത്തും.

മംഗലം ഡാം , പോലീസ് സ്റ്റേഷൻ പരിധിയിലെ വണ്ടാഴി പഞ്ചായത്ത് ഏഴാം വാർഡിൽ താമസിക്കുന്ന ആന്തൂർകൊളുമ്പ് നിവാസികളായ കുറെ സ്ത്രീകൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുവാൻ തയ്യാറെടുക്കുന്നു .

ഈ കൊള്ളയടിക്കൽ അടിച്ചേൽപ്പിക്കുന്ന അമിതഭാരം കാരണം ഇവിടുത്തെ  ചില അംഗങ്ങൾ ആത്മഹത്യലേക്ക് നീങ്ങകയും ചെയ്ത സംഭവം വിവാദമായിരുന്നു , ഒരു യുവതിയുടെ നിസ്സഹായാവസ്ഥ ഒരു യൂടൂബ് ബ്ലോഗർ വെളിച്ചത്തു കൊണ്ടുവരികയും, കുറച്ചു സാമ്പത്തിക സഹായം എത്തിച്ചു കൊടുക്കുകയും ചെയ്തു . കൂടാതെ നിരവധി വീട്ടമ്മമാർ ഈ ബ്ലേഡ് സംഘങ്ങളെ  ഭയന്ന്‌  ജീവിക്കുകയാണ് , ഇവർക്കെതിരെ പരാതികൾ നൽകിയാൽ   ഊരു വിലക്ക് പോലുള്ള നടപടികൾ ഇവർ ഭയപ്പെടുകയാണ് . ആന്തൂർകൊളുമ്പ്  അംഗനവാടി കേന്ദ്രീകരിച്ചും സമീപത്തുള്ള സ്ത്രീകൂട്ടായ്മകളുമാണ് ഇത്തരം ബ്ലേഡ് ‌ നടത്തുന്നവർ .
10000/- രൂപ കടമെടുത്തവരിൽ നിന്നും ഒരുലക്ഷം രൂപ പലിശ ഈടാക്കിയിട്ടും വിഷുവിനു മുൻപ് പണവും പലിശയും അടയ്ക്കണമെന്നും അടച്ചില്ലെങ്കില് സംഘമായി വീടുകളിൽ കയറി അപമാനിക്കുമെന്നാണ് ഇത്തരം സംഘങ്ങളുടെ ഭീഷണി .
ദുർബലരായ സ്ത്രീകളെ   ഭീഷണിപ്പെടുത്തുന്ന ഇവരുടെ അക്കൗണ്ട് ബുക്കുകൾ പിടിച്ചെടുത്തു ഈ ബ്ലേഡ് സംഘങ്ങളുടെ ചൂഷണത്തിൽ നിന്നും  രക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുവാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ നിരവധി ആത്മഹത്യകൾക്ക് നാം സാക്ഷിയാകേണ്ടിവരും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!