കല്ലിങ്ങൽപാടം ജി.എച്ച്.എസ്.എസ് സ്കൂളിന്റെ അഭിമാനതാരം ആദിത്യദാസ് ഈ വർഷത്തെ ഇൻസ്പെയർ അവാർഡ് നേടി

Share this News


കല്ലിങ്ങൽപാടം ജി.എച്ച്.എസ്.എസ്
സ്കൂളിന്റെ അഭിമാനതാരം ആദിത്യദാസ്
ഈ വർഷത്തെ ഇൻസ്പയർ അവാർഡ് നേടി  സ്കൂളിന്റെ പ്രശസ്തി ഉയർത്തിപിടിച്ചിരിക്കുകയാണ്. സ്കൂളിലെ ടിങ്കേറിങ് ലാബിൽ പഠിച്ച ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലുള്ള അവഗാഹമാണ് ആദിത്യനെ ഈ വിജയത്തിലേക്കെത്തിച്ചത്. കയ്യില്ലാത്തവർക്ക് വളരെ ഉപകാരപ്രദമായ രീതിയിലുള്ള കൃത്രിമക്കൈ.. നിർമിച്ചാണ് ആദിത്യൻ ഈ നേട്ടം കരസ്തമാക്കിയത്. ചേവക്കോട് ഭവദാസിന്റെയും ദീപയുടെയും മകനാണ്.. മികച്ച ഫുട്ബോളർ കൂടിയാണ് ആദിത്യൻ സ്കൂളിലെ ടിങ്കെറിങ് ലാബ് ഇനിയും ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!