സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ

Share this News

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ  വൈകിട്ട് ആറ് മണി മുതൽ 11 മണി വരെ  5364 മെഗാവാട്ട് വൈദ്യുതി ആണ് ആവശ്യമായി വന്നത്. ഈ മാസം മൂന്നിന് ആണ് ഇതിന് മുമ്പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ്‌. സംസ്ഥാനതിന്റെ പ്രത്യേക സാഹചര്യം കണക്കിൽ എടുത്തു ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാണ് കെഎസ്ഇബി യുടെ നിർദേശം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!