

കൊടുംചൂടില്‍ കരിഞ്ഞുണങ്ങി പൈനാപ്പിള്‍ തോട്ടങ്ങളും. ഇപ്പോഴുള്ള കടുത്ത ചൂട് ഉത്പാദനത്തേയും ബാധിച്ചെന്ന് കർഷകർ പറഞ്ഞു.
വലുപ്പമില്ലാതെ തൂക്കം കുറഞ്ഞ പൈനാപ്പിളാണ് ഉണ്ടാകുന്നത്. ഇത് കർഷകർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കും. പൈനാപ്പിള്‍ ചെടികളെ രക്ഷിക്കാൻ ഗ്രീൻ നെറ്റ് കൊണ്ട് തോട്ടങ്ങള്‍ മൂടിയിടുകയാണ്.
ഇതിനു തന്നെ ലക്ഷങ്ങള്‍ ചെലവാകുന്നതായി കർഷകർ പറഞ്ഞു. വലിയ പ്രതീക്ഷയോടെയായിരുന്നു വൻ തുക പാട്ടം നല്‍കി പലരും പൈനാപ്പിള്‍ കൃഷി നടത്തിയത്. എന്നാല്‍ വിളവെടുപ്പ് സമയമായപ്പോള്‍ ചൂടും വരള്‍ച്ചയും കൃഷിക്ക് വലിയ തിരിച്ചടിയായി. ചൂടില്‍ കൈതോലകള്‍ കരിഞ്ഞുണങ്ങി നില്‍ക്കുന്നതും ദയനീയമായ കാഴ്ചകളാണ്. പൊതുവെ ചൂടിലും കരുത്തോടെ നില്‍ക്കുന്ന പൈനാപ്പിള്‍ ചെടികള്‍ക്ക് ഏതാനും ആഴ്ചകളായി
തുടരുന്ന ചൂട് താങ്ങാനാകുന്നില്ല. പച്ചക്കറി തോട്ടങ്ങളും ഉണങ്ങി നശിക്കുകയാണ്. രണ്ടുനേരം നനച്ചിട്ടും കഠിനമായ ചൂടില്‍ ചെടികളെല്ലാം നശിക്കുകയാണെന്ന് കർഷകർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
