വിഷുവിന് തനി നാടൻ വിപണിയൊരുക്കി കുടുംബശ്രീ വിഷു ചന്തകൾ സജീവമായി. ഏപ്രിൽ 12 മുതൽ കുടുംബശ്രീ സി.ഡി. എസ്സുകളുടെ നേതൃത്വത്തിൽ വിഷു ചന്തകൾ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്ത്/ നഗരസഭ തലങ്ങളിലും കുടുംബശ്രീ വിഷു ചന്തകൾ പ്രവർത്തിക്കും. മിതവിലയിൽ നാടൻ ഉൽപ്പന്നങ്ങളും, കണി വെള്ളരി അടക്കമുള്ള പച്ചക്കറികളും ലഭ്യമാക്കിയ കുടുംബശ്രീ ചന്തകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്തി വിഷു ആഘോഷത്തെ ഗുണനിലവാരമുള്ളതാക്കുന്നതിൽ കുടുംബശ്രീ വിഷു ചന്തകൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. കുടുംബശ്രീ സംരംഭകരുടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, സംഘകൃഷി ഗ്രൂപ്പുകളുടെ പച്ചക്കറി ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനത്തിലൂടെ സംരംഭകർക്ക് വരുമാനം ഉറപ്പാക്കുന്നതിനും ഈ പ്രാദേശിക ചന്തകളിലൂടെ സാധിക്കുന്നു. സംരംഭകരെയും ഗുണഭോക്താക്കളെയും നേരിട്ട് ബന്ധപ്പെടുത്തുന്ന കുടുംബശ്രീയുടെ ഇടപെടൽ കൂടിയാണ് ഈ വിഷു ചന്തകൾ. പരിശുദ്ധിയും, ഗുണനിലവാരവും, വിശ്വാസ്യതയും, മിതവിലയും ഉറപ്പാക്കുന്ന കുടുംബശ്രീ ചന്തകൾ ഏപ്രിൽ 19 വരെ തുടരും.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HdkMvnTRf2D2zllFHpPFrW