സിഐടിയു തൊഴിലാളി സജി ജോർജ്ജിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ സിപിഎം നേതാക്കൾക്ക് എതിരെ കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു
പീച്ചിയിലെ മരണപ്പെട്ട സജി ജോർജിൻറെ കുടുംബാംഗങ്ങളെ ഡിസിസിയുടെ നേതൃത്വത്തിൽ ഒരു സംഘം നേതാക്കൾ സന്ദർശിച്ചു.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ്, ഡിസിസി ജനറൽ സെക്രട്ടറി കല്ലൂർ ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബു തോമസ്, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലസ്സൺ വർഗ്ഗീസ് ബൂത്ത് പ്രസിഡൻറ്റ് തങ്കായി കുര്യൻ എന്നിവർ ഉണ്ടായിരുന്നു
സജി ജോർജ്ജിന്റെ ആത്മഹത്യാകുറിപ്പിൽ പറയുന്ന കാര്യങ്ങൾ മാർക്സിസ്റ്റ് പാർട്ടിയുടെ വികൃതമായ നിലവിലെ സാഹചര്യത്തെ ആണ് സൂചിപ്പിക്കുന്നതാണെന്നും വർഷങ്ങളായി സിപിഎമ്മിന് വേണ്ടി പ്രവർത്തനങ്ങൾ നടത്തിയിരുന്ന സജി ജോർജിന് പാർട്ടിക്ക് അകത്തു തന്നെ നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു എന്നു ഇവരുടെ നിരന്തരമായ ഭീഷണിയും പീഡനങ്ങളുമാണ് മരണത്തിൽ കലാശിച്ചതെന്ന് വ്യക്തമാണ്. നിഷ്പക്ഷവും നീതിപൂർവ്വുമായ അന്വേഷണത്തിലൂടെ ഉത്തരവാദികളായ സിപിഎം നേതാക്കളെ പുറത്തുകൊണ്ടുവരാൻ സാധിക്കും . മാർക്സിസ്റ്റ് പാർട്ടിക്കാർ തന്നെ അവരുടെ സഖാക്കളെ ഇല്ലാതാക്കുന്ന ഭയാനകമായ ഈ അവസ്ഥയ്ക്ക് എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/HdkMvnTRf2D2zllFHpPFrW