Share this News

പന്നിയങ്കര ടോൾ കേന്ദ്രത്തിൽ അടുപ്പുകൂട്ടി സമരം
വടക്കഞ്ചേരി പന്നിയങ്കരയിൽ ടോൾ നിരക്കിൽ ഇളവനുവദിക്കാത്തതിനെതിരേ സ്വകാര്യ ബസുടമകളും ടോറസ് ലോറിയുടമകളും നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി പന്നിയങ്കര ടോൾ കേന്ദ്രത്തിൽ അടുപ്പുകൂട്ടി കഞ്ഞിവെച്ച് സമരം നടത്തി. രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, ബിജെപി സംസ്ഥാന സമിതി അംഗം സി. എസ് ദാസ്, ജോസ് കുഴുപ്പിൽ, എം. വി ആന്റണി, അജീഷ് നെറ്റിക്കാടൻ, ബി. എസ് സജി, പാളയം പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുകക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG





Share this News