തലമുറയെ വാർത്തെടുക്കാൻ വ്യായാമവും വിനോദവും അനിവാര്യം: മന്ത്രി കെ രാജൻ
നല്ല തലമുറയെ വാർത്തെടുക്കാൻ അടിസ്ഥാനപരമായി വേണ്ടത് മാനസികവും ശാരീരികവുമായ വ്യായാമവും വിനോദവും കരുത്തുമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മണലൂർ പഞ്ചായത്തിൻ്റെ ആർമി റിക്രൂട്ട്മെൻ്റ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി വസ്തുക്കൾ സൃഷ്ടിക്കുന്ന അപകടകരമായ സാഹചര്യങ്ങളും വെല്ലുവിളികളും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കുട്ടികളും യുവ തലമുറയും കടന്ന് പോകുന്നത്. ഇത്തരം സന്ദർഭത്തിൽ ആർമി റിക്രൂട്ട്മെൻ്റ് പരിശീലന കേന്ദ്രം പോലുള്ളവയുടെ പ്രാധാന്യം ഏറുകയാണെന്നും കുട്ടികളിൽ ദേശ സ്നേഹവും അച്ചടക്കവും നല്ല സ്വഭാവവും വളർത്തിയെടുക്കാൻ ഇത്തരം പരിശീലന കേന്ദ്രങ്ങൾക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുതു തലമുറയിൽ ദേശസ്നേഹം, ആത്മധൈര്യം എന്നിവ വളർത്തുന്നതിൻ്റെ ഭാഗമായി മണലൂർ പഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി തികച്ചും സൗജന്യമായാണ് പരിശീലനം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി ജോൺസൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് അംഗം സെൽജി ഷാജു, ജില്ലാ സൈനിക ക്ഷേമ ഓഫീസർ മേജർ ഷിജു ഷെരീഫ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്ത what’s appൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG