ഇന്ന് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ മുടപ്പല്ലൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. കടകളിലെ വിൽപന ചരക്കുകൾക്കും ഫർണിച്ചറുകൾക്കും നാശം സംഭവിച്ചു. കാലവർഷമായാൽ എല്ലാ വർഷവും മുടപ്പല്ലൂർ ടൗണിൽ വെള്ളക്കെട്ട് പതിവാണ്. ഇതുവരെ ചെയ്‌ത പരിഹാരങ്ങളൊന്നും ഫലം കണ്ടില്ല. നല്ലൊരു മഴ പെയ്താൽ ടൗണിൽ മൂന്ന് അടിയിലധികം വെള്ളം കയറുന്ന അവസ്‌ഥയാണ് നിലവിൽ, പകൽ സമയത്തുണ്ടാകുന്ന വെള്ളക്കെട്ടിൽ
വ്യാപാരികൾക്ക് സുരക്ഷിതമായ രീതിയിൽ സാധനങ്ങൾ മാറ്റാൻ ഒരു പരിധിവരെ കഴിയുമെങ്കിലും കട അടച്ചതിനുശേഷം മഴ പെയ്യുമ്പോൾ വ്യാപാരികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്. മഴ ശക്തി പ്രാപിക്കുന്നതിനുമുമ്പായ ഇരുവശത്തെയും അഴുക്ക് ചാലുകൾ അടിയന്തിരമായി വൃത്തിയാക്കണമെന്നും വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി മുടപ്പല്ലൂർ യൂണിറ്റ് വണ്ടാഴി പഞ്ചായത്തിൽ പരാതി നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx