Share this News

പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരന് ദാരുണാന്ത്യം
പന്തലാംപാടത്ത് ദേശീയപാതയുടെ സർവ്വീസ് റോഡിൽ വെച്ച് സഹോദരനുമൊത്ത് നടന്ന് പോകുന്ന പന്തലാംപാടം സ്വദേശി ഉണിക്കാട്ടുകുളം വീട്ടിൽ രാജേഷ് (26) നെ ബൈക്ക് ഇടിക്കുകയായിരുന്നു.അപകടം നടന്ന ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷപ്പെടുത്താനായില്ല .
അച്ഛൻ : രാമൻ കുട്ടി,അമ്മ : ബിന്ദു
ഭാര്യ : വിജിത , മകൾ: മിഹ
സഹോദരങ്ങൾ : രാജീവ്,രാഹുൽ
സംസ്ക്കാരം ഇന്ന് വൈകീട്ട്
സർവ്വീസ് റോഡിലൂടെ വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നത് മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത് . ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

Share this News