വടക്കഞ്ചേരിയിൽ വൻമയക്കു മരുന്നു വേട്ട; 110 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും വടക്കഞ്ചേരി പോലീസ് പിടികൂടി
ജില്ലാ ഡാൻസ് കോഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വടക്കഞ്ചേരി പൊലീസ് പിന്തുടർന്ന കാറാണ് വാണിയംപാറയിൽ വച്ച് പിടികൂടിയത് 110 ഗ്രാം എംഡി എം എയും 2 കിലോ കഞ്ചാവുമാണ് പിടിക്കൂടിയത്
പൊലിസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ച് രക്ഷപെടാൻ ലഹരി മാഫിയയുടെ ശ്രമത്തിൽ ലൈൻ ട്രാഫിക് എസ് ഐ മോഹൻദാസിന് പരിക്കേറ്റു.
സംഭവത്തിൽ തൃശൂർ മുള്ളൂർക്കര വാഴക്കോട് സ്വദേശി മുഹമ്മദ് ബഷീർ (28), ചെർപ്പുളശ്ശേരി എലിയമ്പറ്റ സ്വദേശികളായ മുഹമ്മദ് ജൗഫർ (25), സെയ്തലവി (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാളയാറിൽ നിന്നും ഇവരെ പിൻതുടർന്ന് വന്ന് സ്വാതി ജംഗ്ഷനിൽ നിന്നും വാഹനം കട്ട് ചെയ്ത് കാവശ്ശേരി വഴി തോണിക്കടവ് ഭാഗത്ത് കൂടെ പോയപ്പോൾ വണ്ടി ഇടിച്ചു നിർത്താൻ വേണ്ടി മറ്റു വണ്ടികൾ നിർത്തിയിട്ടും അതും മറികടന്ന് വാഹനം പ്ലാഴി വഴി കണ്ണമ്പ്ര ടൗണിലൂടെ കടന്നു വാണിയംപാറ മേലെ ചുങ്കത്ത് വെച്ച് പോലീസ് വണ്ടി കുറുകെ ഇട്ടപ്പോൾ വണ്ടിയിൽ ഇടിച്ചാണ് നിർത്തിയത്
ഡാൻസ് കോഡ് എസ്. ഐ മാരായ ജിഷ്മോൻ, ഹരിദാസ് എച്ച് എന്നിവരടങ്ങിയ സംഘമാണ് വാഹനത്തെ പിടി കൂടൻ ഉണ്ടായത്
പ്രാദേശിക വാർത്തകൾ whatsap ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1