ശക്തമായ കാറ്റും മഴയും;കെ.എസ്.ഇ.ബി പട്ടിക്കാട് സെക്ഷൻ പരിധിയിൽ വ്യാപക നാശനഷ്ടം

Share this News

KSEB പട്ടിക്കാട് സെക്ഷൻ പരിധിയിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിൽ വളരെയേറെ സ്ഥലത്ത് മരങ്ങൾ ലൈനിലേക്ക് ഒടിഞ്ഞുവീണ് കിടക്കുന്നു ഏകദേശം ഇരുപതോളം എച്ച് ടി പോസ്റ്റുകളും എഴുപതോളം എൽടി പോസ്റ്റുകളും ഒടിഞ്ഞ് താഴെ വീണു കിടക്കുന്നു കൂടാതെ 80 ഓളം സ്ഥലത്ത് കമ്പികൾ പൊട്ടി കിടക്കുന്നു. പട്ടിക്കാട് സെക്ഷനു കീഴിൽ ഒരു ഭാഗത്തും ഇതുവരെ സപ്ലൈ ചാർജ് ചെയ്യാൻ കഴിഞ്ഞിട്ടില്ല പട്ടിക്കാട് സെക്ഷനിലേക്ക് വരുന്ന ചെമ്പൂത്ര ഫീഡർ മണ്ണുത്തി സെക്ഷന്റെ പല ഭാഗത്തും മരങ്ങൾ വീണു കിടക്കുന്നതിനാൽ ചാർജ് ചെയ്യാൻ കഴിഞ്ഞിട്ടില്ല കൂടാതെ പട്ടിക്കാട് സബ്സ്റ്റേഷനിലേക്ക് വരുന്ന33 kv ഫ്രീഡറിലും മരം ഒടിഞ്ഞു വീണു കിടക്കുകയാണ് ആയതിനാൽ സപ്ലൈ ചാർജ് ചെയ്യുന്നതിന് ജീവനക്കാരും കോൺട്രാക്ടർമാരും അക്ഷീണം പരിശ്രമിക്കുകയാണ് ഉപഭോക്താക്കളുടെ സഹകരണം വേണമെന്ന് KSEB ഉദ്യോഗസ്ഥർ അറിയിച്ചു.

വിവിധ ഭാഗങ്ങളിലെ ദൃശ്യങ്ങൾ👇

വാർത്തകൾ whatsap ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/KNNQBRJlikl5P0mncLGW5n


Share this News
error: Content is protected !!