മുടിക്കോട് കല്ലിടുക്ക് വാണിയംപാറ തുടങ്ങിയ സ്ഥലങ്ങളിൽ പ്രദേശത്തെ ജനങ്ങളുടെയും CPI AIYF തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ ഉൾപ്പെടെയുള്ള നീണ്ടനാളത്തെ സമരങ്ങളുടെ ആവശ്യപ്രകാരമാണ് അണ്ടർ പാസേജിനു വേണ്ടി മേൽപ്പാലങ്ങൾ നിർമ്മിക്കുന്നത് പക്ഷേ ഇപ്പോൾ അതിന്റെ നിർമ്മാണ ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ വീണ്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്ന സ്ഥിരം പല്ലവിയിലേക്കാണ് കരാർ കമ്പനിയും NHAI യും നൽകുന്നത് സർവീസ് റോഡുകൾ പൂർത്തീകരിക്കാത്ത അവസ്ഥ പട്ടിക്കാട് പോലുള്ള പ്രധാന കവലകളിലേക്ക് ഹൈവേയിൽ നിന്നും ഇറങ്ങാൻ എൻട്രൻസുകൾ ഇല്ലായ്മയും ഉള്ളവ അടച്ചുപൂട്ടലും മേൽപ്പാലങ്ങളുടെ നിർമ്മാണം തുടങ്ങിവെച്ച സ്ഥലങ്ങളിലെ യാത്രകളുടെ ദുരവസ്ഥ കുതിരാൻ തുരംങ്കം കഴിഞ്ഞ് പാലക്കാട് പോകുന്ന വശത്തേക്ക് മൂന്ന് വരി രണ്ടു വരിയാകുന്ന സ്ഥിതി അപകടം വിളിച്ചു വരുത്തുന്നു വാണിയംപാറ കുളത്തിനോട് ചേർന്നുള്ള സർവീസ് റോഡ് പൂർത്തിയാക്കാത്ത സ്ഥിതി ഹൈവേയിൽ നിലനിൽക്കുന്ന അപകടകുഴികൾ ഇതിനെയൊന്നും വ്യക്തമായ മറുപടികൾ തരാൻ NHAI ക്ക് സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് AIYF സമരം ഏറ്റെടുക്കുന്നത് നാഷണൽ ഹൈവേയിലെ നിലനിൽക്കുന്ന പ്രശ്നങ്ങൾ മുഴുവൻ പരിഹരിക്കണമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് AIYF തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി സംസാരിച്ചു CPI ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ സമരത്തിന് അഭിവാദ്യം ചെയ്തു AIYF പാണഞ്ചേരി മേഖല സെക്രട്ടറി നിജു, മേഖല പ്രസിഡന്റ് രമ്യ രാജേഷ്, നിഖിൽ, പ്രസാദ് പുളിക്കൻ, രേഷ്മ, തുടങ്ങിയവർ സംസാരിച്ചു മറ്റ് മേഖല യൂണിറ്റ് ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു
നിലവിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് പരാതികൾ നൽകിയിട്ടുണ്ടെന്ന് സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1