വടക്കഞ്ചേരിയിൽ വിവിധയിടങ്ങളിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

Share this News

കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മലയോരത്ത് വൻ നാശനഷ്ടം. ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് കൃഷിക്കാർക്ക് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12. 30 ടെ ഉണ്ടായ കൊടുങ്കാറ്റിലും മഴയിലും മലയോര മേഖലകളിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. വടക്കഞ്ചേരി ആലത്തൂർ കിഴക്കഞ്ചേരി പുതുക്കോട് കണ്ണമ്പ്ര വണ്ടാഴി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും മറ്റും റബർ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവ നശിച്ചു.
നിരവധി വീടുകൾ തകർന്നു. പത്തോളം വൈദ്യുത പോസ്റ്റു‌കൾ മരം വീണ് തകർന്നു.  കിഴക്കഞ്ചേരി കോരഞ്ചിറയിലുണ്ടായ ശക്തമായ കാറ്റിൽ റോഡരികിൽ നിന്ന മരം ഒടിഞ്ഞുവീണു വൈദ്യുത പോസ്റ്റുകളും ലൈനുകളും തകരാറിലായി. റോഡിലൂടെയുള്ള ഗതാഗതം മരം നീക്കം ചെയ്താണ് പുനഃസ്ഥാപിച്ചു.

തൃപ്പന്നൂർ സ്ക്കൂളിൽ  മരം കടപുഴകി വീണു. സ്ക്കൂൾ ഗ്രൗണ്ടിലേക്കാണ് മരം കടപുഴകി വീണത്. വിദ്യാർത്ഥികൾ ക്ലാസ്സ് മുറിയിലായതിനാൽ വൻ അപകടം ഒഴിവായി.ഇരട്ടക്കുളത്ത് ബോർഡ് കടപുഴകി വീണു. പനംകുറ്റി ആവിലിൻതടം ജോർജിൻ്റെ വീട്ടിലേക്ക് മരം കട പുഴകി വീണു. വാൽക്കുളമ്പ്, വെള്ളിക്കുളമ്പ്, ചുണ്ണാമ്പുകാരൻ കുളമ്പ് എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുത പോസ്റ്റു‌കൾ ഒടിഞ്ഞു. ചുണ്ണാമ്പുകാരൻ കുളമ്പ് സി.എസ്.വർക്കിയുടെ തൊഴുത്തിലേക്ക് തേക്കു മരം കടപുഴകി വീണു.പാലക്കുഴി റോഡിൽ വൻമരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കണ്ണമ്പ്ര പുളിങ്കുട്ടത്ത് തെക്കേത്തറ താഴത്ത് വീട്ടിൽ സുധാകരന്റെ വീട് മരം വീണ് തകർന്നു. മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണും പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി, കിഴക്കഞ്ചേരി ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ഒട്ടേറെ ട്രാൻസ്ഫോമറുകൾക്ക് തകരാറുകൾ സംഭവിച്ചു. കെഎസ്‌ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
മരക്കൊമ്പ് വീണും വൈദ്യുത കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
അപകടമോ അപകടസാധ്യത യോ ശ്രദ്ധയിൽപ്പെട്ടാൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണം. 9496001912 എന്ന നമ്പരിൽ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

Share this News
error: Content is protected !!