ഇസാഫ് ബാങ്ക് അറ്റാദായം മുൻ പാദത്തേക്കാൾ 45% വർധന

Share this News

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു.

ബാങ്കിന്റെ മൊത്ത ബിസിനസ് 23.4% വർധിച്ച് 40,551 കോടിയിലെത്തി.  മുൻ വർഷം  ഇതേ കാലയളവിൽ 32,860 കോടി രൂപയായിരുന്നു മൊത്ത ബിസിനസ്. മൊത്ത വായ്പ  30% വർധിച്ച് 18783 കോടിയിലെത്തി, കഴിഞ്ഞ വർഷമിത് 14444 കോടിയായിരുന്നു. ഈ പാദത്തിലെ മൊത്ത വായ്പ  കഴിഞ്ഞ വർഷത്തേക്കാൾ 14.3% വർധനവിൽ 19664 കോടി രൂപയായി. ഇതിൽ 66% ചെറുകിട വായ്പകളും ബാക്കി 34% റീറ്റെയ്ൽ വായ്പകളുമാണ്. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ  മൊത്ത വായ്പാ  വിതരണം 4503 കോടി രൂപയാണ്, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4509 കോടി രൂപയായിരുന്നു. അതോടൊപ്പം ബാങ്കിന്റെ മൊത്തം നിക്ഷേപം 33.4% ഉയർന്ന് 20,887 കോടി രൂപയായി. കഴിഞ്ഞ വർഷമിത് 15,656 കോടി രൂപയായിരുന്നു. ബാങ്കിന്റെ കാസ നിക്ഷേപം 72.8 % ഉയർന്ന് 4927 കോടിയായി മുൻ വർഷം ഇതേ കാലയളവിൽ 2,852 കോടിയായിരുന്നു. അതോടൊപ്പം കാസാ അനുപാദം 23.6 ശതമാനമായി.

2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ അറ്റാദായം കഴിഞ്ഞ പാദത്തേക്കാൾ 44.8 % വർധിച്ച് 63 കോടിയിലെത്തി. 2024  സാമ്പത്തിക വർഷം നാലാം പാദത്തിൽ ഇത് 43 കോടിയായിരുന്നു. അറ്റ പലിശ വരുമാനത്തിൽ സ്ഥിര വളർച്ചയാണ് ബാങ്ക് കാഴ്ച വച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 591 കോടിയായിരുന്നത് ഈ വർഷം 588 കോടിയായി. അറ്റ പലിശ മാർജിൻ മാറ്റമില്ലാതെ  9.4 %  ൽ തുടരുന്നു.


“കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് മൊത്തം ബിസിനസിന്റെ സുപ്രധാന മേഖലകളിൽ 23.4 ശതമാനത്തിന്റെ മികച്ച വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസ നിക്ഷേപങ്ങളിലടക്കം വർധനവ് പ്രകടമാണ്. ആകെ നിക്ഷേപങ്ങളുടെ 92 ശതമാനവും റീട്ടെയിൽ നിക്ഷേപങ്ങളാണ് എന്നുള്ളത് സാമ്പത്തിക സ്ഥിരതയെ കൂടുതൽ ബലപ്പെടുത്തുന്നു. ബിസിനസ് കറസ്‌പോണ്ടൻ്റ് മേഖലയിലുള്ള ഇസാഫ് ബാങ്കിന്റെ ആശ്രിതത്വം പരിമിതപ്പെടുത്തി, നഷ്ട സാധ്യതയുള്ള പ്രവർത്തനങ്ങളെ ലഘൂകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം റിസ്ക് മാനേജ്മെറ്റിനെ മെച്ചപ്പെടുത്തുകയും ചെയ്യും.”- ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് പറഞ്ഞു.

ഇസാഫ്  സ്മോൾ ഫിനാൻസ് ബാങ്ക് 23 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 755 ശാഖകളും 627 എടിഎമ്മുകളും പ്രവർത്തിക്കുന്നതുവഴി ബാങ്കിന്റെ വിതരണ ശൃംഖല വിപുലീകരിച്ചിട്ടുണ്ട്. താഴെക്കിടയിലുള്ള ആളുകളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിച്ച് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് 35 ബിസിനസ് കറസ്പോണ്ടന്റുമാരുമായി സഹകരിച്ച് 1065 ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ഇസാഫിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News
error: Content is protected !!