
മാധ്യമ പ്രവര്‍ത്തകരുടെ സംസ്ഥാനത്തെ കൂട്ടായ്മയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ചണ്ഡീഗഢില്‍ വെച്ച് നടന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയ കൗണ്‍സിലില്‍ വെച്ച് ഐ.ജെ.യു. ദേശീയ പ്രസിഡന്റ് ശ്രീനിവാസ റെഡ്ഡി, ജനറല്‍ സെക്രട്ടറി ബല്‍ വീന്ദര്‍ സിംങ് ജമ്മു എന്നിവര്‍ സമ്മേളന സ്വാഗത സംഘം കണ്‍വനീര്‍ പി.കെ.രതീഷിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ ഐ.ജെ.യു. ട്രഷറര്‍ എസ്.എന്‍.സിന്‍ഹ, കെ.ജെ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.സുരേന്ദ്രന്‍, ഐ.ജെ.യു.ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ബെന്നി വര്‍ഗീസ്, ആര്‍.ശിവശങ്കരന്‍പിള്ള, സംസ്ഥാന സെക്രട്ടറി സി.എം.ഷബീറലി, സംസ്ഥാന മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ എം.മുജീബ് റഹിമാന്‍, സംസ്ഥാന കമ്മിയംഗങ്ങളായ സീത വിക്രമന്‍, വാസന്തി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിയാനയിലെ പഞ്ചഗുലയില്‍ വെച്ചാണ് ഐ.ജെ.യു.നാഷ്ണല്‍ കൗണ്‍സില്‍ യോഗം ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്രാത്തേയ ഉദ്ഘാടനം ചെയ്തു.
2024 ഓഗസ്റ്റ് 24,25 തിയതികളില്‍ മലപ്പുറം തീരൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുക്കും.







പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx
