കാറിൽ സൂക്ഷിച്ച കഞ്ചാവുമായി വടക്കഞ്ചേരി സ്വദേശി പിടിയിൽ.       

Share this News


വടക്കഞ്ചേരി   പോലീസും , ആലത്തൂർ സബ്ബ് ഡിവിഷൻ  ലഹരി വിരുദ്ധ സ്ക്വാഡും   നടത്തിയ പരിശോധനയിൽ  വടക്കഞ്ചേരി പാളയം മയ്യത്തുംകര പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് 245 ഗ്രാം കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന ഹാരിസ് (24), പഴഞ്ചേരി കളത്തിൽ വീട്, അഞ്ചുമൂർത്തി മംഗലം , വടക്കഞ്ചേരി , പാലക്കാട് എന്നയാൾ പോലീസ് പിടിയിലായി. ഹാരിസിന് കഞ്ചാവ് എത്തിച്ച് കൊടുത്തയാളും കാറിൻ്റെ ഉടമസ്ഥനുമായ  വടക്കഞ്ചേരി സ്വദേശി റഹ്മാൻ എന്നയാൾക്ക് വേണ്ടി അന്വേഷണം ശക്തമാക്കി .

     പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്   IPS,  ആലത്തുർ ഡി.വൈ.എസ്.പി. എൻ. മുരളീധരൻ എന്നിവരുടെ നിർദ്ദേശ പ്രകാരം     ഇൻസ്പെക്ടർ കെ.പി. ബെന്നിയുടെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പോലീസും ,  ആലത്തൂർ സബ്ബ് ഡിവിഷൻ  ലഹരി വിരുദ്ധ  സ്ക്വാഡും  ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതിയേയും  പിടികൂടിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx


Share this News
error: Content is protected !!