കല്ലിങ്കൽപ്പാടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

Share this News

കല്ലിങ്കൽപ്പാടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ യൂണിറ്റിന്റെ പരേഡ് നടത്തി യൂണിറ്റിന്റെ  നാലാമത് ബാച്ചിന്റെ പരേഡ് ആണ്  നടത്തിയത്.  കല്ലിങ്കൽപ്പാടം  സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് ആലത്തൂർ എം പി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
44 കേഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ തരൂർ എംഎൽഎ  പി പിസുമോദ് അധ്യക്ഷത വഹിച്ചു.
  വടക്കഞ്ചേരി എസ് ഐ ബാബു  കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ മുൻ കേഡറ്റുകളെ ചടങ്ങിൽ ആദരിച്ചു.
എച്ച് എം ഇൻ ചാർജ് കവിത ടീച്ചർ സ്വാഗതംപറഞ്ഞു.  കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുമതി ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ  പി എം അലി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്
കെ ആർ മുരളി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി രാംദാസ്
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ജയന്തി പ്രകാശൻ , വാർഡ് മെമ്പർ ശേഖരൻ മാസ്റ്റർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ  കെ ബിജു പിടിഎ പ്രസിഡണ്ട് എ സി ബിജു എസ് എം ഡി സി ചെയർമാൻ  എം കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു, സി പി.ഒ ഷൈനി ടീച്ചർ നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx


Share this News
error: Content is protected !!