കിഴക്കഞ്ചേരി അമൃതാ വിദ്യാനികേതൻ സ്കൂളിൽ സമാജ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമ,നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും അനുബന്ധിച്ച് വിജ്ഞാന പരീക്ഷയും യുദ്ധ വിരുദ്ധ ബോധവൽക്കരണവും നടത്തി
കിഴക്കഞ്ചേരി സമാജ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമ, നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും അനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ വിജ്ഞാന പരീക്ഷയും യുദ്ധ വിരുദ്ധ ബോധവൽക്കരണ സന്ദേശവും കിഴക്കഞ്ചേരി അമൃതാ വിദ്യാ നികേതൻ സ്കൂളിൽ നടത്തി
സമ്മേളനം സമാജ സേവാസംഘം ചെയർമാൻ ഡോ.ചക്കിങ്ങൽ പ്രസാദ് ഉദ്ഘാടനം ചെയ്യുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും യുദ്ധത്തിനെതിരെ പ്രതിജ്ഞയെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിജ്ഞാനപരീക്ഷയിൽ പങ്കെടുക്കുകയും ഉന്നതവിജയം നേടുകയും ചെയ്ത എല്ലാ കുട്ടികൾക്കും ചെയർമാൻ ഉപഹാരം നൽകി. സമാജ സേവാ സംഘം ജോയിൻ്റ് സെക്രട്ടറി മണികണ്ഠൻ കോടങ്ങാട്ട്, ട്രഷറർ രാധാകൃഷ്ണൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മധുസൂദനൻ, രവീന്ദ്രൻ, മറ്റ് അംഗങ്ങളായ കൃഷ്ണൻ, അഭിനവ സൂര്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ അനിത സ്വാഗതം ആശംസിച്ചു. ബിന്ദു ശ്രീലേഖ തുടങ്ങിയ അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ഇന്നത്തെ യുവജനങ്ങളാണ് ആഗോള സമാധാനത്തിൻ്റെ ഭാവി കാവലാളുകളെന്ന് പ്രസ്താവിച്ച സമാജ സേവാസംഘം ചെയർമാൻ ഡോ.ചക്കിങ്ങൽ പ്രസാദ്, സമാധാനപൂർണമായ ഒരു ലോകത്തിൻ്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr