വടക്കഞ്ചേരി പല്ലാറോഡില്‍ വയോധികനെ വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Share this News

വടക്കഞ്ചേരിയില്‍ വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.വടക്കഞ്ചേരി പല്ലാറോഡില്‍ ആണ് സംഭവം. കണക്കൻ തുരുത്തി പല്ലാറോഡ് നാരായണൻ (70) നെയാണ് അനധികൃത വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്നാണ് ഇന്ന് രാവിലെ തോടില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ പിടിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ജില്ലയില്‍ നേരത്തെയും വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഉള്‍പ്പെടെ പിടിക്കുന്നതിനായി അനധികൃതമായി ഇത്തരത്തില്‍ വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നത് വ്യാപകമാകുന്നതിനിടെയാണ് അപകടങ്ങളും തുടര്‍ക്കഥയാകുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!