പ്രളയത്തിലും വെള്ളപ്പൊക്കത്തിലും രക്ഷാപ്രവർത്തകരായ ധീരന്മാർക്ക് മംഗലംഡാം പോലീസിന്റെ ആദരവ്
കഴിഞ്ഞ മാസം ഉണ്ടായ മിന്നൽ പ്രളയത്തിൽ ഒരുപാട് പേർക്ക് ജീവനും സ്വത്തിനും സംരക്ഷണം നൽകിയ,മികച്ച രക്ഷാപ്രവർത്തനം കാഴ്ചവെച്ച ഒരുകൂട്ടം ചെറുപ്പക്കാരെയാണ് മംഗലംഡാം പോലീസ് ആദരിച്ചത്.
2018 പ്രളയകാലത്ത് രൂപ പെടുത്തിയ നമ്മുടെ മംഗലംഡാംകൂട്ടായ്മയുടെ പ്രവർത്തനം വണ്ടാഴി ഗ്രാമ പഞ്ചായത്ത് മെമ്പർ adv ഷാനവാസ് വിവരിക്കുകയും അഭിനന്ദനങ്ങൾ ആശംസകൾ അറിയിച്ചു.
പ്രാദേശിക നിവാസികളായ കൂട്ടായ്മ അംഗങ്ങൾ കൂടാതെ മത്സ്യ തൊഴിലാളികളായ നിവാസികൾ.എന്നിവരെയാണ് മംഗലംഡാം പോലീസ് ആദരിച്ചത്.ഇതുപോലുള്ള ചെറുപ്പക്കാർ ഈ നാടിൻറെ കരുത്താണെന്നും ഇവർ വളർന്ന് വരുന്ന കുഞ്ഞുമക്കൾക്ക് ഒരു പ്രചോദനം കൂടിയാണെന്നും അനുമോദനചടങ്ങിൽ മംഗലംഡാം പോലീസ് അഭിപ്രായപ്പെട്ടു.
എസ്. ഐ ഷാജി പൊതുപ്രവർത്തകൻ മുഹമ്മദ് അലി എന്നിവർ സംസാരിച്ചു
ചടങ്ങിൽ മംഗലം ഡാം സി. ഐ അനീഷ് സമൂഹത്തിന് നാശം വിതയ്ക്കുന്ന ലഹരിക്കെതിരെ ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ടു
മംഗലംഡാം കൂട്ടായ്മ അഡ്മിന്മാർ മറ്റ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr