Share this News
മൂന്നാറിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ആലത്തൂരിലെ അൻഷാദ് 18 -അഫ്സൽ 22 എന്നവർ മരണപ്പെട്ടു.ചുണ്ടക്കാട് വാഴക്കച്ചിറ എടപ്പറമ്പിലെ ഇക്ബാൽ നസീറ ദമ്പതികളുടെ മകൻ അൻഷാദ്
ഇതേ സ്ഥലത്തുള്ള നാസർ ഫൗസിയ ദമ്പതികളുടെ മകൻ അഫ്സൽ
മലമൽ മുക്കിൽ ചായക്കട നടത്തുന്ന നൂറുമുത്തണ്ണന്റെ പേരക്കുട്ടികളാണ്. മുന്നാറിൽ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ നേര്യമംഗലത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും കോതമംഗലത്തെയും പിന്നീട് ആലുവയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും നിയമപരമായ നടപടിക്രമങ്ങള്‍ക്കും ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
Share this News