Share this News

കുടുംബമേള സംഘടിപ്പിച്ചു
റിപ്പോർട്ട് – അബ്ബാസ് വെമ്പല്ലൂർ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തേങ്കുറിശ്ശി യൂണിറ്റ് കുടുംബമേള തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ എസ് എസ് പി യു ജില്ലാ പ്രസിഡന്റ് വി എസ് സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബ്ബാസ് അലി (റിട്ടേർഡ് ഹെൽത്ത് സർവീസസ്) ജീവിതശൈലീ രോഗങ്ങൾ പരിഹാരം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു.
പരിപാടിയിൽ കെ എസ് എസ് പി യു ജില്ലാ കമ്മിറ്റി അംഗം പി പീതാംബരൻ , ബ്ലോക്ക് ഭാരവാഹികൾ , തേങ്കുറിശ്ശി യൂണിറ്റിലെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News