Share this News

പ്രദേശവാസികനിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസയിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.ഒരു കാരണവശാലും പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും മറിച്ച് തീരുമാനം ഉണ്ടായാൽ നാട്ടുകാർ ഉൾപ്പെടെ ടോൾ പ്ലാസ ഉപരോധിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.പന്തലാംപാടം ജനകീയ കൂട്ടായ്മ പ്രസിഡന്റ് ജോർസി ജോസഫ് ഉദ്ഘാടനം ചെയ്തു. സി.സി. സുരേന്ദ്രൻ അധ്യക്ഷനായി.ജനകീയവേദി ജനറൽ കൺവീനർ ജിജോ ജയിംസ് അറയ്ക്കൽ, ജനകീയവേദി കൺവീനർ കെ.ശിവദാസ്, ഷിബു ജോൺ, വി.ഗംഗാധരൻ, എം.എൽ.അവറാച്ചൻ, സിൽവിൻ ചെറുനിലം എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News