മംഗലംഡാമിൽ നിന്ന് രണ്ടു മാസത്തേക്കുള്ള വെള്ളം ;ഞാറ്റടി തയാറാക്കാൻ പോലും വെള്ളം കിട്ടാതെ കർഷകർ

Share this News

ഞാറ്റടി തയാറാക്കാൻ പോലും വെള്ളം കിട്ടാതെ കർഷകർ

മംഗലംഡാമിൽ നിന്ന് ഇടത് കനാലിലേക്കു വെള്ളം തുറന്നുവിട്ടെങ്കിലും  അഞ്ചു പഞ്ചായത്തുകളിലെ ഭൂരിഭാഗം സ്‌ഥലത്തും വെള്ളം എത്തിയിട്ടില്ലെന്ന് കർഷകർ.ഈ അവസ്ഥയിൽ രണ്ടാം വിളവിറക്കാൻ ഇനിയും താമസിക്കും. ഒരുപക്ഷേ പലർക്കും രണ്ടാം വിള കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വരും.

ഈ മാസം 14നാണ് മംഗ ലംഡാം തുറന്നത്. കിഴക്കഞ്ചേരി, വണ്ടാഴി വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശ്ശേരി പഞ്ചാ യത്തുകളിലെ കൃഷിക്കായി മംഗ ലംഡാം വെള്ളം പ്രയോജനപ്പെടു ത്തുന്നുണ്ട്. പുതുക്കോട് പഞ്ചായത്തിലെ കണക്കന്നൂർ, കരിയംപാടം പാടശേഖരങ്ങളിലും കാവശ്ശേരി തേക്കുംപാടത്തും വെള്ളമെത്തിയിട്ടില്ല.

ചെന്നയ്ക്കപ്പാടം പാടശേഖരത്തിലെ അകംപാടത്ത് വി. പ്രഭാകരൻ്റെ പാടം വരണ്ടുണങ്ങിയ നിലയിൽ

അഞ്ചുമൂർത്തിമംഗലം ചെന്നയ്ക്കപ്പാടം പാടശേഖരത്തിൽ രണ്ടാം വിള നെൽക്ക്യഷി തുടങ്ങാനായില്ല.
ചെന്നയ്ക്കപ്പാടത്ത് വെള്ളമെത്താത്തത് ഉപകനാൽ വൃത്തിയാക്കാത്തതിനാലാണ്.കഴിഞ്ഞ മഴക്കാലത്ത് ഉപകനാലിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞുവീണത് നീക്കാത്തതാണ് വെള്ളമെത്താത്തതിന് കാരണമെന്ന് കർഷകർ പറയുന്നു.

  ചെന്നയ്ക്കപ്പാടം
പാടശേഖരത്തിനുകീഴിലുള്ള അകംപാടം, കുന്നേക്കാട്, മാരിയമ്മൻകോവിൽ, വടുകൻതൊടി, മൂച്ചത്തൊടി എന്നിവിടങ്ങളിലെ 35 ഏക്കറിലാണ് കൃഷിതുടങ്ങാൻ കഴിയാത്തത്. മംഗലംഡാം കനാൽവെള്ളത്തെ ആശ്രയിച്ചാണ് ഇവിടുത്തെ കൃഷി.
വെള്ളമെത്തുമെന്ന പ്രതീക്ഷയിൽ കർഷകർ നേരത്തേതന്നെ ഞാ റ്റടി തയ്യാറാക്കി. 28 ദിവസം മൂപ്പെത്തുമ്പോൾ പറിച്ചുനടേണ്ട ഞാറുകൾക്ക് 40 ദിവസം മൂപ്പെത്തിയതായി അകംപാടത്തെ കർഷകനായ വി. പ്രഭാകരൻ പറഞ്ഞു. പാടവും വരണ്ടനില യിലാണ്.
മംഗലംഡാം വെള്ളം ഉപയോഗിച്ച് 3800 ഹെക്ട‌ർ സ്‌ഥലത്തെ കൃഷി നട ത്തുന്നുവെന്നാണ് കണക്ക്. എന്നാൽ പല ഭാഗത്തും കൃഷി തന്നെ ഇല്ലാതായി.മംഗലംഡാമിൽ 70 ദിവസത്തേക്കുള്ള വെള്ളമാണ് ഉള്ളത്.അതിനാൽ തന്നെ രണ്ടാം വിള നെൽകൃഷി അനിശ്ചിതത്തിലാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!