ആനയടിയൻപരുതയുടെ ഉടമസ്ഥ അവകാശം റീസർവ്വേ ഡപ്യുട്ടി സൂപ്രണ്ട് നിശ്ചയിക്കും – ഹൈക്കോടതി

Share this News

ആനയടിയൻപരുതയുടെ ഉടമസ്ഥ അവകാശം റീസർവ്വേ ഡപ്യുട്ടി സൂപ്രണ്ട് നിശ്ചയിക്കും – ഹൈക്കോടതി

പാലക്കാട് ജില്ല ആലത്തൂർ താലൂക്ക്, കിഴക്കഞ്ചേരി II വില്ലേജിലെ കൊന്നയ്ക്കൽകടവ് – ആനയടിയൻപരുത യുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാൻ സർവ്വേ സൂപ്രണ്ടിന് ചുമതല നൽകി കൊണ്ട് കേരളാ ഹൈക്കോതി ഉത്തരവ് ഇട്ടു.  ചരിത്രസ്മാരകങ്ങളായ ശിലായുഗ നിർമ്മിതികളും ആരാധനാ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന ആനയടിയൻപരുത എന്ന സർക്കാർ ഭൂമി (6.93 ഹെക്ടർ)    സർക്കാരും ക്വാറി മാഫിയയും തമ്മിലുള്ള ഒത്തുകളി വഴി ആനയടിയൻപരുതയുടെ ഉടമസ്ഥ അവകാശം നിശ്ചയിക്കാനുള്ള അധികാരം റീസർവ്വേ ഡപ്യുട്ടി സൂപ്രണ്ടിന് ലഭിച്ചു.


  2007 അന്നത്തെ വില്ലേജ് ഓഫീസറെ സ്വാധീനിച്ച് യാതൊരു രേഖകളും ഇല്ലാതെ കിഴക്കഞ്ചേരി II വില്ലേജിൽ 1/1A എന്ന സർവ്വേ നംമ്പറിൽ മൂന്നു തദ്ദേശവാസികളുടെ പേരിൽ  ആധാരങ്ങൾ പുഴയ്ക്കലിടം പ്രഭാകരൻ എന്നയാളുടെ ജന്മാവകാമുള്ളഭൂമിയാണ് എന്ന് അവകാശപെട്ടു കൊണ്ട് രജിട്രർ ചെയ്യുകയും തുടർന്ന് അടുത്ത മാസങ്ങളിലായി ക്വാറി ഉടമസ്ഥരായ മൂന്നു പേരുടെ പേരിലേക്ക് മറിച്ച് എഴുതി രജിട്രർ ചെയ്യുകയും ചെയ്തു. സർക്കാർ ഭൂമി വ്യാജ രേഖകൾ ചമച്ച് സ്വന്തമാക്കാൻ ശ്രമക്കിന്നു എന്ന പരാതികൾ വ്യക്തമായ രേഖകൾ സഹിതം ബന്ധപെട്ട അധികൃതർക്ക് കൊന്നയ്ക്കൽകടവ് ഫീനിക്ക്സ് ക്ലബ്ബ് നൽകിയതിനെ തുടർന്ന് മേപ്പടി ഭൂമിയുടെ പോക്കുവരവ് നടത്തി കൊടുക്കുവാൻ അധികൃതർ തയ്യാറായില്ല.
തുടർന്ന് 2017 ൽ ക്വാറിക്കാരായ ഭൂമി കൈവശപെടുത്താൻ ശ്രമിച്ചവർ കേരളാ ഹൈക്കോടതിയിൽ തങ്ങളുടെ ഭൂമി സർക്കാർ ഭൂമിയാണ് എന്ന് റീ-സർവ്വേയിൽ തെറ്റായി രേഖപ്പെടുത്തിയതാണ് എന്ന് വാദിച്ച് ഒരു റിട്ട് പെറ്റീഷൻ (   WP(C).No. 16150 of 2016 ) നൽകി ഈ കേസിൽ സർക്കാർ ഫീനിക്സ് ക്ലബ്ബ്  നൽകിയ വിവരങ്ങൾ ഒന്നും തന്നെ കോടതിയിൽ സമർപ്പിച്ചില്ല. കോടതി റീ സർവ്വേയിൽ തെറ്റായി സർക്കാർ ഭൂമി എന്ന് രേഖപെടുത്തിയതാണോ എന്ന് പരിശോധിക്കാനും അങ്ങനെയാണെങ്കിൽ തെറ്റ് തിരുത്തി നൽകുവാനും ഉത്തരവു് ഇട്ടു.  ഈ വിവരങ്ങൾ  കോടതി ഉത്തരവു് നടപ്പിലാക്കുന്നു എന്ന രീതിയിൽ വ്യാജ അവകാശവാദങ്ങൾക്ക് അനുകൂലമായി സർവ്വേ നടപടികൾ നടത്തിയ  ഘട്ടങ്ങളിലാണ് ഫീനിക്സ് ക്ലബ്ബ് പ്രവർത്തകർ അറിഞ്ഞത്. ഉടനെ ഹൈകോടതിയിൽ അപ്പീൽ നൽകി (WA 1517 / 2016 ) അപ്പീൽ കോടതി സ്വീകരിച്ചതോടെ സർവ്വേ നടത്തി വ്യാജ രേഖക്കാർക്ക് ഭൂമി ലഭ്യമാക്കാനുള്ള അധികൃതരുടെ നീക്കം തടസ്സപെട്ടു. തുടർന്ന്  8 വർഷമായി പെറ്റീഷണർ മാരോ അപ്പീല്കാരോ തങ്ങളുടെ വാദം കോടതിയിൽ തെളിയിക്കാത്താത്തതിനെ തുടർന്ന്  2024 നവംമ്പർ 27 ന് കേസ് എടുത്ത് റീസർവ്വേ ഡെപ്യുട്ടി സൂപ്രണ്ടിന് ഉടമസ്ഥാവകാശം നിശ്ചയിക്കാനുള്ള അധികാരം നൽകി കൊണ്ട് കോടതി കേസ് തീർപ്പാക്കുകയാണ് ചെയ്തത്. പരാതികാർക്കും അപ്പീലുകാർക്കും തങ്ങളുടെ വാദം ഡെപ്യൂട്ടി സർവ്വേ സൂപ്രണ്ടിന് മുന്നിൽ സമർപ്പിക്കാൻ 4 ആഴ്ച്ച സമയവും കോടതി നൽകിയിട്ടുണ്ട്.


കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിൽ ജില്ലാ കലക്ടർ, തഹസിൽദാർ ,വില്ലേജ് ഓഫീസർ എന്നിവർ കക്ഷിയായിട്ടുള്ള കേസിൽ 8 വർഷമായിട്ടും മൗനം അവലംഭിച്ച സർക്കാർ  ഒരു ഡപ്യൂട്ടി സർവ്വേ സൂപ്രണ്ട് ആവശ്യപെട്ടാൽ 4 ആഴ്ച്ചക്ക് ഉള്ളിൽ   എന്ത് നൽകാനാണ്? 2016 ൽ സിഗിൾ ബെ ഞ്ച് വിധി വന്നപ്പോൾ  ഉണ്ടായ സമീപനം തന്നെയായിരിക്കും എന്ന് കരുതാമെങ്കിലും. അപ്പീലുകാരുടെ വാദങ്ങൾ കൂടെ പരിഗണിക്കണം എന്ന ഒരു സാഹജര്യം കൂടി ഉണ്ട് ഇപ്പോൾ .     ആയിരകണക്കിന് വർഷങ്ങളുടെ പഴക്കമുള്ള പുരാവസ്തുശേഖരങ്ങളും, ആരാധനാലയങ്ങളും സർക്കാർ വക ഭൂമിയും ക്വാറിക്കാർ തട്ടിയെടുക്കും എന്ന് 2007 മുതൽ വ്യക്തമാക്കിയിട്ടും ഇതുവരെ വേണ്ട നടപടിക്രമങ്ങൾ നടത്താതെ കവർച്ചക്കാരെ സഹായിക്കുന്ന സർക്കാരിൽ നിന്ന് എന്തു പ്രതീക്ഷിക്കാനാണ്?.

ആനയടിയൻ പരുതയുടെ ചരിത്രം
     ഈ പ്രദേശം പുഴയ്ക്കിടം നാട്ടുരാജകുടുമ്പത്തിൻ്റെ ഉടമസ്ഥതയിൽ ആയിരുന്നു. പുഴയ്ക്കലിടം കുടുംബത്തിൻ്റെ ആലത്തൂർ മുൻസിഫ് കോടതിയിലെ 1938ലെ 402-ാംനംമ്പർ ഭാഗ വ്യവഹാര പ്രകാരം തെന്മല വാരം കാടു പറമ്പ് ലേലം ചെയ്തു ആ ലേലം കൊണ്ടത് യൂണിയൻ ടിമ്പർ ട്രെയിഡേഴ്സ് ( UTT ) ആയിരുന്നു ( 670/1960 of SRO Alathur ), അങ്ങനെ UTT ക്ക് ലഭിച്ച 16445 ഏക്കർ 67 സെൻ്റ് സ്ഥലത്തിൽ പെട്ടതാണ് ആനയടിയൻ പരുത .UTTക്ക് ലഭിച്ച ഭൂമി പലർക്കായി വിൽക്കുകയും കുറെ ഭാഗം സർക്കാരിലേക്ക് ഏറ്റെടുക്കപെടുകയും ഉണ്ടായി അപ്രകാരം സർക്കാരിലേക്ക് ചേർക്കപെട്ട ഭാഗമാണ് ആനയടിയൻപരുത എന്ന 6.93 ഹെക്ടർ പാറ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News
error: Content is protected !!