ജില്ലയില്‍ മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Share this News

നവകേരളം കര്‍മ്മപദ്ധതി രണ്ട്, വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയില്‍ പുതിയതായി നിര്‍മ്മിച്ച മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് വൈകീട്ട് 3.30 ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും. കിഫ്ബി, പ്ലാന്‍ ഫണ്ട്, മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച സംസ്ഥാനത്തെ 75 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പരിപാടിയില്‍ അധ്യക്ഷനാവും.കിഫ്ബിയുടെ അഞ്ച് കോടിയില്‍ ജി.ബി.എച്ച്.എസ്.എസ് നെന്മാറ, ജി.എച്ച്.എസ്.എസ് ബിഗ് ബസാര്‍ എന്നീ സ്‌കൂളുകളും ഒരു കോടി ഫണ്ടില്‍ ജി.എച്ച്.എസ്.എസ് നെച്ചുള്ളിയിലുമാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.



25,791 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച നെന്‍മാറ ജി.ബി.എച്ച്.എസ്.എസിലെ കെട്ടിടത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22 ക്ലാസ്മുറികള്‍, രണ്ട് സ്റ്റാള്‍ റൂം, നാല് ലാബ്, 16 ആണ്‍കുട്ടികളുടെ ശുചിമുറികള്‍, 12 യൂറിനല്‍, ഒരു പി. എച്ച് ശുചിമുറി എന്നിവയാണ് നിര്‍മിച്ചിട്ടുള്ളത്.ജി.എച്ച്.എസ്.എസ് നെച്ചുള്ളിയില്‍ ഒന്‍പത് ക്ലാസ്സ് മുറികളും ജി.എച്ച്.എസ്.എസ് ബിഗ് ബസാറില്‍ അക്കാദമിക് ബ്ലോക്കില്‍ 6 ക്ലാസ്സ്മുറികള്‍, ഒരു പി.എച്ച് ശുചിമുറി, മൂന്ന് പെണ്‍കുട്ടിക്കുള്ളതും, രണ്ട് ആണ്‍കുട്ടികള്‍ക്കുമായുള്ള ശുചിമുറി, അഞ്ച് യൂറിനല്‍, എന്നിവയും, എച്ച്.എസ്.എസ്. ബ്ലോക്കില്‍ 4 ശുചിമുറികളും മൂന്ന് ക്ലാസ് റൂമുകളുമാണുള്ളത്. എച്ച്.എസ്.എസ്. ലാബ് ബ്ലോക്കില്‍ 5 ക്ലാസ്സ്റൂമുകള്‍, 10 യൂറിനലുകള്‍, ഒരു പി.എച്ച്. ശുചിമുറി, 17 ശുചിമുറികള്‍ പെണ്‍കുട്ടികള്‍ക്കായും, ആറെണ്ണം ആണ്‍കുട്ടികള്‍ക്കായും നിര്‍മിച്ചിട്ടുണ്ട്.


Share this News
error: Content is protected !!