പാടശേഖരം ഒന്നാം വിള നെൽകൃഷിക്കായി ഞാറ്റടി തയ്യാറാക്കി

Share this News

അയിലൂർ തിരുവഴിയാട് പാടശേഖരത്തിൽ ജയരാജന്റെ കൃഷിയിടത്തിൽ ഒന്നാം വിളയ്ക്കായി ഞാറ്റടി തയ്യാറാക്കുന്നു

റിപ്പോർട്ട് : ബെന്നി വർഗ്ഗീസ്

അപ്രതീക്ഷിതമായി ലഭിച്ച കൂടുതല്‍ വേനല്‍മഴയും, നിലമൊരുക്കലും പൂര്‍ത്തിയായതോടെ കര്‍ഷകര്‍ ഒന്നാം വിള നെല്‍കൃഷയ്ക്കായി ഞാറ്റടി തയ്യാറാക്കാന്‍ തുടങ്ങി. അയിലൂര്‍ കൃഷി ഭവനു കീഴിലുള്ള കരിങ്കുളം, പുത്തൻത്തറ,
തിരുവഴിയാട് തുടങ്ങീ പാടശേഖരങ്ങളിലാണ് കര്‍ഷകര്‍ വിത്തിട്ടത്. കഴിഞ്ഞ മാസം തുടക്കത്തില്‍ ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കുകയും, പിന്നീട് കാലിവളവും, ചുണ്ണാമ്പും ഉള്‍പ്പെടെ ഇട്ട് നിലം പാകപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ വേനല്‍മഴ ലഭിച്ചതോടെയാണ് കര്‍ഷകര്‍ വീണ്ടും ട്രാക്ടര്‍ ഉപയോഗിച്ച് പൂട്ടിമറിച്ച് ഞാറ്റടിക്കായി നിലമൊരുക്കിയത്. 120 ദിവസത്തെ മൂപ്പുള്ള ഉമ നെല്‍വിത്താണ് ഇത്തവണ കര്‍ഷകര്‍ ഒന്നാം വിള നെല്‍കൃഷിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/CVS3fLZ8TAJ3bjb8rY7aLO


Share this News
error: Content is protected !!