തത്തമംഗലം പള്ളത്താംപ്പുള്ളിയിൽ  ജീപ്പും ബൈക്കും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു ; സഹയാത്രികനായ സുഹൃത്തിന്  ഗുരുതരമായി പരിക്ക്

Share this News

തത്തമംഗലം മേട്ടുപാളയം പള്ളത്താംപ്പുള്ളിയിൽ  ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികനായ സുഹൃത്തിന്  ഗുരുതരമായി പരിക്കേറ്റു. മേട്ടുപാളയം
അത്തിമണിയിൽ  പരേതനായ മൗലാന സേട്ട് മകൻ മുഹമ്മദ് ഷിയാദ് ആണ് മരിച്ചത് . ഷിയാദിൻ്റെ കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് അത്തിമണി  അബ്ദുൽ റഹ്മാന്റെ മകൻ അനസിനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
തത്തമംഗലം മേട്ടുപാളയം പള്ളത്താംപ്പുള്ളിയിൽ ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്.അത്തിമണിയിൽ നിന്നും  തത്തമംഗലം മേട്ടുപാളയം ഭാഗത്തേക്ക് പോവുകയായിരുന്ന ഷിയാദും , അനസും യാത്ര ചെയ്തിരുന്ന ബൈക്കും മേട്ടുപ്പാളയം ഭാഗത്ത് നിന്നും വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്. ജീപ്പ് തൊട്ടു മുൻപിലായി പോയിരുന്ന ട്രാക്ടറിനെ മറികടക്കുന്നതിനിടെയാണ് എതിർദിശയിൽ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചതെന്ന് സംഭവം നേരിൽ കണ്ട പ്രദേശവാസികൾ പറഞ്ഞു. ഇരുവാഹനങ്ങളും തമ്മിലുണ്ടായ
ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് ഷിയാദ് റോഡിലേക്കും സുഹൃത്ത് അനസ്  ട്രാക്ടറിൻ്റെ പെട്ടിയുടെ മുകളിലേക്കും  തെറിച്ചു വീണു . ഷിയാദ് സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. അപകടത്തിൽ കാലിനും മറ്റും ഗുരുതര പരിക്കേറ്റ അനസിനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സാ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദ്
ഷിയാദിന്റെ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം  ഇന്ന് രാവിലെ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. അമ്മ. മെഹബൂബ. കാർ വർക്ക് ഷോപ്പിലെ ജീവനക്കാരണ് ഷിയാദും , അനസും .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!