പ്രഥമ ജോൺ കിട്ട പുരസ്കാരം സി.ടി. കൃഷ്ണന്

Share this News

കല്പാത്തി സമരത്തിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിൽ രാഷ്ട്രീയ രംഗത്തും, സാമൂഹ്യ ഇടപെടലുകളിലും, പൊതു പ്രവർത്തനത്തിലും മികവ് പുലർത്തിയ, ജനകീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ വ്യക്തികൾക്കുള്ള കണ്ണാടി ജനശക്തി കലാ സാംസ്കാരിക കേന്ദ്രം & ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ ജോൺ കിട്ട പുരസ്കാരത്തിന് സി.ടി. കൃഷ്ണൻ അർഹനായി.

കല്പാത്തി പൊതു വഴിയിലൂടെ അവർണ്ണർക്ക് വഴി നടക്കാനുള്ള പോരാട്ടത്തിൻ്റെ 100-ാം വാർഷികമാണ് 2024. (1924  NOV 13)
1957 ലും 1960 ലും കുഴൽമന്ദം MLA യായിരുന്ന ശ്രീ ജോൺ കിട്ടയുടെ നേതൃത്വത്തിലാണ് സമരം നടന്നത്.

നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന കല്പാത്തി  സമരചരിത്രം പുതുതലമുറയിൽ എത്തിക്കുന്നതിന് കൂടിയാണ് എല്ലാ വർഷവും പുരസ്ക്കാരം നൽകുവാൻ തീരുമാനിച്ചത്.

ആറര പതിറ്റാണ്ട് കാലത്തെ പൊതു പ്രവർത്തനം, മൂന്നു തവണ MLA, CPI(M) സംസ്ഥാന കമ്മിറ്റിയംഗം, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (KSKTU ) സംസ്ഥാന സെക്രട്ടറി, പിന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ” കടന്നുവന്ന വഴിത്താരകൾ” അദ്ദേഹത്തിൻ്റെ ആത്മകഥയാണ് .കിഴക്കഞ്ചേരി ചെറുകുന്നം പുരോഗമന വായനശാല പ്രസിഡണ്ടായി ഇന്നും കർമ നിരതനാണ്.

31.12. 2024ന് വൈകീട്ട് 6 മണിക്ക് കണ്ണനൂരിൽ ചേരുന്ന വാർഷിക പൊതു യോഗത്തിൽ വച്ച് 10000/- രൂപയും ഫലകവും CPI(M) ജില്ലാ സെക്രട്ടറി
സ: ഇ.എൻ. സുരേഷ് ബാബു നൽകുന്നതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!