മഴ ചതിച്ചു; മുതലമടയിലെ മാവു കര്‍ഷകര്‍ ആശങ്കയിൽ

Share this News

മാങ്കോ സിറ്റിയായ മുതലമടയില്‍ തുടർച്ചയായി പെയ്യുന്ന മഴമൂലം ആശങ്കയിലായി കർഷകർ. മാവുകള്‍ പൂത്ത് ഉണ്ണിമാങ്ങ കായ്‌ക്കേണ്ട സമയത്തും പൂവുകള്‍ പോലും നിലനിർത്താനാവത്ത നിലയിലാണ്.  മഴമൂലം പൂവുകള്‍ അഴുകി നശിച്ചുപോവുകയാണ്. ഈർപ്പം നിരന്തരമായി നിലനില്‍ക്കുന്ന പ്രദേശത്ത് കീടങ്ങളുടെ സാന്ദ്രത വളരെ കൂടുതലാണ്. ഇതാണ് മാമ്ബൂക്കള്‍ കൊഴിഞ്ഞുപോകാനും അഴുകാനും കാരണം. സെപ്തംബർ പകുതിയോടുകൂടി കർഷകർ മാങ്ങയ്ക്ക് കൊമ്ബ് കോതുകയും തടമെടുക്കുകയും ചെയ്തു തുടങ്ങും. ആദ്യഘട്ട മരുന്ന് പ്രയോഗം എന്ന നിലയില്‍ മണ്ണിനാണ് വളപ്രയോഗം നടത്തുക. തുടർന്ന് ഒക്ടോബർ അവസാനത്തോടെ മാവിൻ തോട്ടങ്ങളില്‍ പൂക്കാലം തുടങ്ങുകയായി.

ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് 6000 ഹെക്ടറില്‍ രണ്ടായിരത്തിലധികം മാങ്ങ കർഷകരാനുള്ളത്. ചെറുതും വലുതുമായ 250 സംഭരണ കേന്ദ്രങ്ങളും ഉണ്ട്. ഒരേക്കർ മാവിൻ തോട്ടം പാട്ടത്തിന് എടുക്കുന്നതിന് ചെലവ് 50000 ആണ്. ഒരുതവണ മരുന്നടിക്കാൻ പത്തായിരം രൂപയില്‍ അധികമാണ് ചെലവ്. ഏക്കറിന് 3500 രൂപയാണ് വില ഇൻഷ്വറൻസ് ചെയ്യുന്നതിനായി ആവശ്യം. വൻകിട കർഷകർക്ക് മാത്രമേ വില ഇൻഷ്വറൻസ് മൂലം ഗുണമുള്ളൂ എന്നാണ് ഒരു ഭാഗം കർഷകർ പറയുന്നത്.

മൂന്നു തവണ മാവുകള്‍ പൂവിട്ടതു കൊഴിഞ്ഞു പോയ തോട്ടങ്ങളുണ്ട്. 1000 കോടിയുടെ വിറ്റുവരവുള്ള മുതലമടയില്‍ കഴിഞ്ഞ തവണ സീസണില്‍ വിളവു കുറഞ്ഞതോടെ മാംഗോ സിറ്റിക്കു നഷ്ടം 500 കോടിയലേറെയായിരുന്നു. മാങ്ങ ഉല്‍പാദനം 10 ശതമാനത്തില്‍ താഴെ മാത്രമായി ഒതുങ്ങുകയും ചെയ്തു. ഏറ്റവും കൂടുതല്‍ മാങ്ങ വിപണിയിലെത്തുന്ന മാർച്ചില്‍ പോലും തോട്ടങ്ങളില്‍ 10 ശതമാനത്തിനടുത്തു മാത്രമാണു മാങ്ങയുള്ളത്. മുൻവർഷങ്ങളില്‍ പ്രതിദിനം ശരാശരി 100-150 ടണ്‍ മാങ്ങ ഉത്തരേന്ത്യൻ വിപണികളിലേക്ക് അയച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ 10 ടണ്‍ മാങ്ങ പോലും ലഭിക്കാത്ത സ്ഥിതിയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News
error: Content is protected !!