കോടതി ഇടപെട്ടതിനെ തുടർന്ന് പന്നിയങ്കര പഴയ നിരക്കിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങുന്നു.

Share this News

പന്നിയങ്കര : പഴയ നിരക്കിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

പന്നിയങ്കര ടോൾ പ്ലാസയിൽ പഴയ നിരക്കിലുള്ള ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി പുതിയ നിരക്കിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞതിനെ തുടർന്ന് പുതിയ നടപടി കോടതി ഉത്തരവ് കിട്ടാത്തതിനാൽ കുറഞ്ഞ നിരക്ക് ഈടാക്കിതുടങ്ങിട്ടില്ല. പന്നിയങ്കര ടോൾ പ്ലാസക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കമ്പനി ബസ്സ് ഉടമക്കൾകെതിരെ കൊടുത്ത ഹർജിയിൽ സംരക്ഷണം കൊടുക്കാനും തീരുമാനമായി. കെ.പി സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ലോറി ഓണേഴ്സ് അസോസിയേഷൻ എന്നിവർ കേസിൽ കക്ഷി ചേർന്ന് ടോൾ നിരക്കു കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ അനുമതി നൽകിയതും കോടതിയിൽ ചോദ്യം ചെയ്തിരുന്നു . ഈ ഹർജി തീർപ്പാക്കിയാണ് കോടതി പഴയ നിരക്കിൽ മാത്രം ടോൾ പിരിച്ചാൽ മതിയെന്നും ഉത്തരവിട്ടത് പണിമുഴുവൻ പൂർത്തിയാക്കാതെ താൽക്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുത്തതിന് വേറെ കേസ് കൊടുക്കുവാനും കോടതി നിർദ്ദേശിച്ചു. മാർച്ച് എട്ടിനാണ്‌ മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിച്ചത്. ടോൾപിരിവ് ആരംഭിച്ച് 24 ദിവസം കഴിഞ്ഞപ്പോൾ ഒന്നു മുതൽ രണ്ടുവരെ ശതമാനം നിരക്ക് ഉയർത്തിയിരുന്നു. ഇതിനെത്തുടർന്ന് സ്വകാര്യ ബസ് ഉടമകൾ ഒരു മാസം പണിമുടക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ടോൾ നൽകാതെ കടന്നുപോകുന്ന രീതി ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/CVS3fLZ8TAJ3bjb8rY7aLO


Share this News
error: Content is protected !!