
ആരോഗ്യം ആനന്ദം ‘ ക്യാൻസർ പ്രതിരോധ ജനകീയ പരിപാടി ആലത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ് Dr. സിന്ധു ക്യാൻസർ പ്രതിരോധ പരിപാടിയെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും പരിശീലനം നൽകി.ആലത്തൂർ പഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ നിഷ, പഴംപാലാക്കോട് chc ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്,ആലത്തൂർ ഐ സി ഡി എസ് സൂപ്പർ വൈസർ ബിന്ദു, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ഫസീല, അലീമ താലൂക് ആശുപത്രി ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ബിന്ദു,താലൂക്ക് ആശുപത്രി PRO ഷിനു തുടങ്ങിയവർ സംബന്ധിച്ചു.സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവ പ്രാരംഭത്തിൽ കണ്ടെത്തിയാൽ ചികിൽസിച്ചു ഭേദമാക്കാൻ പറ്റുമെന്നും ലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള അവബോധം എല്ലാ സ്ത്രീകളും ആർജിക്കണമെന്നും ഡോ. സിന്ധു പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
