അന്താരാഷ്ട്ര ലഹരി വിരുദ്ധ  ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് പാലക്കാട് ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

Share this News

അന്താരാഷ്ട്ര ലഹരി വിരുദ്ധ  ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് പാലക്കാട് ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുഴൽ മന്ദം സി. എ. ഹൈസ്കൂളിൽ വച്ച്  ജില്ലാ തല ലഹരി വിരുദ്ധ ക്യാമ്പയിൻ കുഴൽ മന്ദം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദേവദാസ് ഉദ്ഘാടനം നിർവഹിച്ചു. യുവജന ക്ഷേമ ബോർഡ്‌ മെമ്പർ ഷെനിൻ മന്ദിരാട് അധ്യക്ഷത വഹിച്ചു. എക്സസൈസ് ഓഫീസർ ഹാരിസ് കുട്ടികൾക്ക് ലഹരിവിരുദ്ധ ക്ലാസെടുത്തു. യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ  ഉദയകുമാരി, ബ്ലോക്ക് കോഡിനേറ്റർ മാരായ  ഷിജു, അനീഷ്, സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണകുമാർ. വൈസ് പ്രിൻസിപ്പൽ അമൽ,Nss പ്രോഗ്രാം ഓഫീസർ സത്യ കെ. ആർ.എന്നിവർ പങ്കെടുത്ത സംസാരിച്ചു. ജില്ലയിലെ  പറളി, നെന്മാറ, ചിറ്റൂർ, പാലക്കാട്‌, ആലത്തൂർ എന്നിവിടങ്ങളിലും ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!