വില നാലിരട്ടി ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ വിപണിയിൽ ; ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും

Share this News




ട്രോളിംഗ് നിരോധനം മുതലെടുത്ത്
ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ വിപണിയിൽ.
ജില്ലയിലേക്ക് പഴകിയമീനുകള്‍ വ്യാപകമായി എത്തുന്നത് ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുന്നതാണ് ഇവ.

   ചൂര, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് ഫോർമാലിനടക്കമുള്ള രാസവസ്തുക്കള്‍ കലർത്തി എത്തുന്നത്. കാഴ്ചയില്‍ പച്ചയാണെന്ന് തോന്നും. പാകം ചെയ്യുമ്പോള്‍ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോള്‍ കറി പതയോട് കൂടി തിളച്ചു പൊന്തുന്നതായും പരാതിയുണ്ട്.

വിപണിയിൽ ഫോർമാലിൻ കലർത്തിയ മീൻ വ്യാപകമായിട്ടും ചെക്കുപോസ്റ്റുകളിലടക്കം പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറാകുന്നില്ല. കേരള തീരത്തെ മത്സ്യത്തിന്റെ നാലിലൊന്നുവിലയ്ക്ക് ലഭിക്കുന്ന മത്സ്യം കച്ചവടക്കാർ നാലിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. റോഡ് മാർഗമെത്തുന്നതിന്റെ രണ്ടിരട്ടി മത്സ്യം ട്രെയിൻവഴിയും എത്തുന്നുണ്ട്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് റെയില്‍വേസ്റ്റേഷനില്‍ പരിശോധന നടത്താൻ അധികാരമില്ല.

     അന്യ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം കേടാകാതെ എത്തിക്കുന്നതിന് ശീതീകരണത്തിന് ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങളുള്ള വാഹനങ്ങളാണ് ഉപയോഗിക്കേണ്ടത്. വാഹനത്തിനുള്ളില്‍ മത്സ്യം സൂക്ഷിക്കുന്നിടത്തെ താപനില മൈനസ് 14 ഡിഗ്രിയില്‍ നിലനിറുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ മത്സ്യത്തിന്റെ തൂക്കത്തിനൊപ്പം ഐസ് ഇട്ട് സൂക്ഷിക്കാം. യാത്രയ്ക്കിടയില്‍ ഉരുകുന്നതിനനുസരിച്ച്‌ ഐസ് ഇട്ടു കൊടുക്കുകയും വേണം. ഇതൊന്നും പാലിക്കാതെ മിനി ലോറികളില്‍ മൂടിക്കെട്ടിയാണ് മത്സ്യം കൊണ്ടുവരുന്നത്.

      മത്സ്യം വാങ്ങുമ്പോൾ പരിശോധിക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഫോർമാലിൻ തളിച്ച മീനുകളുടെ
ചെകിളപ്പൂക്കള്‍ക്കും കണ്ണിനും നിറവ്യത്യാസമുണ്ടാകും.
തൊലിപ്പുറത്തെ മിനുമിനുപ്പ് ഉണ്ടാകില്ല.
തൊലിപ്പുറത്ത് ദുർഗന്ധമുള്ള ദ്രാവകമുണ്ടാകും.
കറിയാകുമ്പോൾ മാംസത്തിനു നിറവ്യത്യാസവും, മൃദുത്വവുമുണ്ടാകുമെന്നും ഇത്തരത്തിലുള്ള മീൻ ഭക്ഷിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!