
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സി എ യു പി സ്കൂൾ മമ്പാട് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പുതുതലമുറയെ ലഹരിക്കെതിരായി വാർത്തെടുത്ത് നാളെയെ ലഹരി വിമുക്തമാക്കാൻ ശ്രമിക്കുകയാണ് ഓരോ വിദ്യാലയവും. ലോകത്തെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്. ജ്യോതിഷ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡന്റ് അഷറഫ് ഉദ്ഘാടനം നിർവഹിച്ചു. H.M ബിന്ദു ടീച്ചർ,നീന ടീച്ചർ എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ കൈമാറി. ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി ചുമരിൽ പതിപ്പിച്ചത് തീർത്തും ശ്രദ്ധേയമായി. ലഘു വ്യായാമം കുട്ടികളിലേക്ക് എന്ന ലക്ഷ്യത്തിൽ സുംബ ഡാൻസ് പരിശീലനവും നടത്തി.
ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയില്‍ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക….
“ലഹരി മുക്ത ജീവിതം സുന്ദര ജീവിതം”

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
