മുടപ്പല്ലൂര്‍ ടൗണ്‍ റോഡില്‍ കോണ്‍ഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴനട്ടു പ്രതിഷേധം

Share this News




കോണ്‍ഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മംഗലം- ഗോവിന്ദാപുരം റോഡിലെ മുടപ്പല്ലൂർ ടൗണില്‍ കുഴികള്‍ അപകടകരമാവുംവിധം രൂപപ്പെട്ടതിനെ തുടർന്ന് വാഴവച്ച്‌ പ്രതിഷേധിച്ചു.  കഴിഞ്ഞദിവസം വണ്ടാഴിയില്‍ വാഴവച്ച്‌ പ്രതിഷേധിച്ചതിനെ തടയാൻ ശ്രമിച്ച സിപിഎം പ്രവർത്തകർക്കെതിരായുള്ള പ്രതിഷേധം കൂടിയായിരുന്നു സമരം.

ആലത്തൂർ ബ്ലോക്ക്‌ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ. എം. ശശീന്ദ്രൻ, ഡിസിസി മെംബർ കെ. രാമകൃഷ്ണൻ, ബ്ലോക്ക്‌ കോണ്‍ഗ്രസ് സെക്രട്ടറിമാരായ എം. സുരേഷ്‌കുമാർ, പ്രമോദ് തണ്ടലോട്, ഗഫൂർ മുടപ്പല്ലൂർ നേതൃത്വം നല്‍കി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News
error: Content is protected !!